Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Jun 2022 5:29 AM IST Updated On
date_range 3 Jun 2022 5:29 AM ISTപൈപ്പിട്ട കുഴിയിൽ പെട്രോൾ ടാങ്കർ പുതഞ്ഞു; ആശങ്ക പടർന്നു
text_fieldsbookmark_border
അപകടം പഴകുളം കവലയിൽ അടൂർ: കൊച്ചിയിൽനിന്ന് പെട്രോൾ കയറ്റി വന്ന ടാങ്കർ ലോറി കായംകുളം- പത്തനാപുരം സംസ്ഥാനപാതയിൽ പഴകുളം ജങ്ഷനിൽ ജല അതോറിറ്റി പൈപ്പ് സ്ഥാപിച്ച കുഴിയിൽ അകപ്പെട്ടു. 12,000 ലിറ്റർ പെട്രോൾ വാഹനത്തിൽ ഉണ്ടായിരുന്നത് വലിയ ആശങ്കയാണ് സൃഷ്ടിച്ചത്. ടാങ്കറിന്‍റെ പിൻചക്രം പകുതിയോളം കുഴിയിൽ താഴ്ന്നു. പൈപ്പിടാൻ ആറടിയിൽ കൂടുതൽ താഴ്ചയിൽ കുഴിയെടുത്തത്തിൽ പൂഴിമണ്ണ് മാത്രം നിറച്ചതാണ് അപകടകാരണം. ബുധനാഴ്ച വൈകീട്ട് മൂന്നിനായിരുന്നു സംഭവം. തുടർന്ന് അഗ്നിരക്ഷ സേനയുടെ ചെയിൻ ബ്ലോക്ക്, സ്ഥലത്ത് ഉണ്ടായിരുന്ന മണ്ണുമാന്തി യന്ത്രം എന്നിവ ഉപയോഗിച്ച് നാട്ടുകാരുടെ സഹായത്തോടെ വാഹനം ഉയർത്തി പിന്നിലേക്ക് തള്ളിനീക്കി. വൈകീട്ട് മൂന്നിനായിരുന്നു സംഭവം. അപകടസാധ്യത കണക്കിലെടുത്ത് മറ്റ് അഗ്നിരക്ഷ നിലയങ്ങളിലേക്കും ജാഗ്രത നിർദേശം നൽകിയിരുന്നു. വാഹനം ഉയർത്തിയതോടെ വലിയ ആശങ്കയാണ് ഒഴിവായത്. അഗ്നിരക്ഷാസേന സ്റ്റേഷൻ ഓഫിസർ വിനോദ് കുമാർ, ഓഫിസർമാരായ റജികുമാർ, എസ്.എ. ജോസ്, കെ.ജി. രവീന്ദ്രൻ, അജികുമാർ, സാനിഷ്, രഞ്ജിത്ത്, ശരത്, സന്തോഷ് ജോർജ്, ആർ. രവി, അനിൽകുമാർ എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി. ----- PTL ADR Fire പഴകുളം കവലയിൽ പുതഞ്ഞ ടാങ്കർ ലോറി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
