Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightകെ.എസ്.ആർ.ടി.സി കൂടുതൽ...

കെ.എസ്.ആർ.ടി.സി കൂടുതൽ സർവിസുകൾ നടത്തണം -കെ.എസ്.യു

text_fields
bookmark_border
പന്തളം: അക്കാദമിക്​ വർഷം ആരംഭിച്ചിരിക്കെ അടൂർ-പന്തളം-ചെങ്ങന്നൂർ റൂട്ടുകളിൽ കൂടുതൽ ബസ് സർവിസുകൾ നടത്തണമെന്ന് കെ.എസ്.യു ആവശ്യപ്പെട്ടു. കോവിഡ് കാലത്ത് നിർത്തലാക്കിയ സർവിസുകൾ പലതും പുനരാരംഭിക്കുവാൻ അധികൃതർ തയാറായിട്ടില്ല. പന്തളം-ചെങ്ങന്നൂർ-അടൂർ മേഖലകളിൽ ഒട്ടനവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉണ്ടായിരിക്കെ യാത്രക്ലേശം രൂക്ഷമാണ്. പന്തളം പോളിടെക്നിക് പോലെയുള്ള സ്ഥാപനങ്ങൾ ഉൾപ്രദേശങ്ങളിൽ സ്ഥിതിചെയ്യുന്നവയാണ്. ഈ റൂട്ടുകളിൽ മുമ്പുണ്ടായിരുന്ന സർവിസുകൾ ഇപ്പോളില്ല. ആവശ്യങ്ങളുന്നയിച്ച്​ അധികൃതർക്ക് കത്ത് നൽകുമെന്നും ജില്ല വൈസ് പ്രസിഡന്‍റ്​ ആഘോഷ് വി.സുരേഷ് പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story