Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightഡി.വൈ.എഫ്.ഐ...

ഡി.വൈ.എഫ്.ഐ ബാലികാസദനത്തിലേക്ക് മാർച്ച്​ നടത്തി

text_fields
bookmark_border
ഡി.വൈ.എഫ്.ഐ ബാലികാസദനത്തിലേക്ക് മാർച്ച്​ നടത്തി
cancel
കോന്നി: ആർ.എസ്​.എസ് നടത്തുന്ന ബാലികാ മന്ദിരങ്ങളെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തണമെന്ന് സി.പി.എം ജില്ല സെക്രട്ടറി കെ.പി. ഉദയഭാനു ആവശ്യപ്പെട്ടു. കോന്നി ബാലികാസദനത്തിലെ ദലിത് വിദ്യാർഥിനി ദുരൂഹസാഹചര്യത്തിൽ ആത്മഹത്യ ചെയ്ത സംഭവത്തിൽ സമഗ്രഅന്വേഷണം നടത്തണമെന്ന്​ ആവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ കോന്നി ബ്ലോക്ക് കമ്മിറ്റി നേതൃത്വത്തിൽ നടത്തിയ മാർച്ചും ധർണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു ഉദയഭാനു. ആർ.എസ്.എസ് നിയന്ത്രണത്തിലുള്ള ഇത്തരം സ്ഥാപനങ്ങളിൽ കുട്ടികൾ ക്രൂരമായി പീഡിപ്പിക്കപ്പെടുന്നു. വർഗീയ വിദ്വേഷം കുട്ടികളിലേക്ക് പകർന്ന് നൽകുകയാണെന്നും പറഞ്ഞു. ഡി.വൈ.എഫ്.ഐ ജില്ല കമ്മിറ്റി അംഗം രേഷ്മ മറിയം റോയി അധ്യക്ഷത വഹിച്ചു. സി.പി.എം ജില്ല സെക്രട്ടേറിയറ്റ്​ അംഗം പി.ജെ. അജയകുമാർ, കോന്നി ഏരിയ സെക്രട്ടറി ശ്യാംലാൽ, ഡി.വൈ.എഫ്.ഐ കേന്ദ്ര കമ്മിറ്റി അംഗം ആർ. ശ്യാമ, ബി. നിസാം, എം. അനീഷ് കുമാർ, സജിത് പി. ആനന്ദ്, എൻ.സി. അഭീഷ്, ജിതിൻ രാജ്, ജെയ്സൺ ജോസഫ് സാജൻ, എച്ച്. ശ്രീഹരി എന്നിവർ സംസാരിച്ചു. കോന്നി ബ്ലോക്ക് സെക്രട്ടറി സി. സുമേഷ് സ്വാഗതവും ബ്ലോക്ക് ജോയന്‍റ്​ സെക്രട്ടറി ജിബിൻ ജോർജ്​ നന്ദിയും പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story