Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightപാടി കലക്ടർ; ഏറ്റുപാടി...

പാടി കലക്ടർ; ഏറ്റുപാടി കുരുന്നുകൾ

text_fields
bookmark_border
കലഞ്ഞൂർ: കലഞ്ഞൂർ ഗവ. എൽ.പി സ്കൂളിൽ നടന്ന പ്രവേശനോത്സവത്തിൽ​ കലക്ടർ ദിവ്യ എസ്​.അയ്യർ പാട്ടുപാടി കുട്ടികളെ വരവേറ്റു​. ഗായികകൂടിയായ കലക്ടർ കണ്ണാൻ തുമ്പീ പോരാ​മോ... എന്നോടിഷ്ടം കൂടാമോ... ഈണത്തിൽ പാടിയപ്പോൾ കുട്ടികൾക്കൊപ്പം എം.എൽ.എ കെ.യു. ജനീഷ്കുമാറും രക്ഷിതാക്കളും ഏറ്റുപാടി. കുട്ടികൾ കലക്ടറെ അക്ഷരകിരീടം ധരിപ്പിച്ചു. എം.എല്‍.എ വിദ്യാര്‍ഥികളുമായി സംവദിച്ചു. പഞ്ചായത്ത് പ്രസിഡന്‍റ്​ ടി.വി. പുഷ്പവല്ലി അധ്യക്ഷതവഹിച്ചു. ചടങ്ങില്‍ ജില്ല പഞ്ചായത്ത് സ്റ്റാൻഡിങ്​ കമ്മിറ്റി ചെയര്‍പേഴ്‌സന ബീന പ്രഭ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ്​ എം.പി. മണിയമ്മ, വിദ്യാഭ്യാസ സ്ഥിരംസമിതി ചെയര്‍പേഴ്‌സന ആശ സജി, വാര്‍ഡ് അംഗം രമ സുരേഷ്, എസ്.സി.ഇ.ആര്‍.ടി റിസര്‍ച്ച് ഓഫിസര്‍ രാജേഷ് എസ്.വള്ളിക്കോട്, ഹെഡ്മാസ്റ്റര്‍ വി. അനില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story