Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Jun 2022 5:42 AM IST Updated On
date_range 2 Jun 2022 5:42 AM ISTനാട്ടുപഴങ്ങൾ വിളമ്പി കുട്ടികൾക്ക് വരവേൽപ്
text_fieldsbookmark_border
പ്രമാടം: ഓലപ്പുരക്കുള്ളിൽ തൂക്കിയിട്ട ഞാലിപ്പൂവനും കൈതച്ചക്കയും ചുളകളടർത്തിയ ചക്കപ്പഴവും കണ്ട് കുട്ടികൾ ആദ്യം അമ്പരന്നു. സ്കൂൾ കവാടം മുതൽ സ്റ്റേജ് വരെ ഓലകളും ഇലകളും കുരുത്തോലകളുംകൊണ്ട് അലങ്കരിച്ച് ഹരിത വിദ്യാലയത്തിൻെറ പ്രൗഢിയോടെ പ്രമാടം നേതാജി ഹയർ സെക്കൻഡറി സ്കൂളിൽ പ്രവേശനോത്സവം നടന്നു. കടലാസുപേനകളും വിത്തുകളും സമ്മാനമായി കിട്ടിയതിൻെറ സന്തോഷം തീരുംമുമ്പാണ് നാട്ടുപഴങ്ങളുടെ മധുരം വിളമ്പിയത്. സ്കൂൾ മാനേജർ ബി. രവീന്ദ്രൻപിള്ള അധ്യക്ഷതവഹിച്ചു. പ്രമാടം പഞ്ചായത്ത് പ്രസിഡന്‍റ് എൻ. നവനീത് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്‍റ് അമ്യത സജയൻ, രാജി സി.ബാബു, പഞ്ചായത്ത് അംഗം ലിജ ശിവപ്രകാശ്, ബി. ശ്രീനിവാസൻ, ആർ. ദിലീപ്, ഹെഡ്മിസ്ട്രസ് സി. ശ്രീലത, എൻ.എസ്. അജൻപിള്ള എന്നിവർ സംസാരിച്ചു. PTL 12 FRUITS പ്രമാടം നേതാജി സ്കൂളിൽ പ്രവേശനോത്സവത്തിൽ കുട്ടികൾക്ക് നാട്ടുപഴങ്ങൾ വിതരണം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story