Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightഉദ്ഘാടനം നാളെ

ഉദ്ഘാടനം നാളെ

text_fields
bookmark_border
പത്തനംതിട്ട: ക്ഷീരശ്രീ സംയുക്ത ബാധ്യത ഗ്രൂപ് രൂപവത്​കരണ സംസ്ഥാനതല ഉദ്ഘാടനം വെള്ളിയാഴ്ച രാവിലെ 10ന് മന്ത്രി ജെ. ചിഞ്ചുറാണി നിര്‍വഹിക്കും. അടൂര്‍ സെന്‍റ്​ മേരീസ് ഓര്‍ത്തഡോക്സ് ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അധ്യക്ഷതവഹിക്കും. ക്ഷീരമേഖലയിലും അനുബന്ധ മേഖലകളിലും പ്രവര്‍ത്തിക്കുന്ന സമാനചിന്തയിലുള്ള കര്‍ഷകരെ ഒരുമിച്ച് ചേര്‍ത്ത് ചെറുഗ്രൂപ്പുകളാക്കി ക്ഷീരശ്രീ സംയുക്ത ബാധ്യത ഗ്രൂപ് രൂപവത്​കരിക്കുന്നതിലൂടെ അംഗങ്ങളുടെ വരുമാനം വർധിപ്പിക്കുകയും സാമൂഹിക പ്രതിബദ്ധത വളര്‍ത്തിയെടുക്കുകയുമാണ് ലക്ഷ്യമിടുന്നത്. കോഴിക്കുഞ്ഞ് വിതരണം പത്തനംതിട്ട: ജില്ല വെറ്ററിനറി കേന്ദ്രംവഴി ശനിയാഴ്ച രാവിലെ ഒമ്പതിന് 45 ദിവസം പ്രായമുള്ള മുന്തിയ ഇനം കോഴിക്കുഞ്ഞുങ്ങളെ 120 രൂപ നിരക്കില്‍ വിതരണം ചെയ്യും. ഫോണ്‍: 04682270908. അടൂര്‍ താലൂക്ക് വികസന സമിതി യോഗം അടൂര്‍: താലൂക്ക് വികസന സമിതി യോഗം ശനിയാഴ്ച രാവിലെ 10.30ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാറി‍ൻെറ അധ്യക്ഷതയില്‍ ചേരും. യോഗത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുക്കണമെന്ന് താലൂക്ക് വികസന സമിതി തഹസില്‍ദാര്‍ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story