Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Jun 2022 5:39 AM IST Updated On
date_range 1 Jun 2022 5:39 AM ISTഫണ്ട് വിനിയോഗം: ഏനാദിമംഗലത്തിന് അവാര്‍ഡ്
text_fieldsbookmark_border
അടൂർ: ഫണ്ട് വിനിയോഗത്തിന് ഏനാദിമംഗലം പഞ്ചായത്തിന് അവാര്‍ഡ് ലഭിച്ചു. പട്ടികജാതി മേഖലയില്‍ 2021-22 സാമ്പത്തികവര്‍ഷത്തില്‍ കുട്ടികള്‍ക്ക് പഠനമുറി, ലാപ്ടോപ് വിതരണം, സ്‌കോളര്‍ഷിപ് വിതരണം, ഭവനനിര്‍മാണം, ഭവനപുനരുദ്ധാരണം, കുട്ടികള്‍ക്ക് മേശ, കസേര, വയോജനങ്ങള്‍ക്ക് കട്ടില്‍, പെണ്ണാട് വിതരണം, മുട്ടക്കോഴി വിതരണം, കോളനി റോഡ് നവീകരണം, കുടിവെള്ളം എന്നീ പദ്ധതികളിലായി 100 ശതമാനം ഫണ്ട് ചെലവഴിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് സംസ്ഥാന സർക്കാറിന്‍റെ അംഗീകാരം. വകുപ്പ് മന്ത്രി ഗോവിന്ദന്‍മാസ്റ്ററില്‍നിന്ന് പഞ്ചായത്ത് പ്രസിഡന്‍റ് രാജഗോപാലന്‍ നായര്‍ അവാര്‍ഡ് ഏറ്റുവാങ്ങി. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരംസമിതി ചെയര്‍മാന്‍ ശങ്കര്‍ മാരൂര്‍, പഞ്ചായത്ത് അംഗം സതീഷ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു. ---------- തെളിനീരൊഴുകും നവകേരളം ഇലന്തൂര്‍: ഗ്രാമപഞ്ചായത്തിന്‍റെ ആഭിമുഖ്യത്തില്‍ തെളിനീരൊഴുകും നവകേരളം പദ്ധതിയുടെ പഞ്ചായത്ത്തല പരിപാടി നടത്തി. പ്രസിഡന്‍റ് മേഴ്‌സി മാത്യൂ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്‍റ് പി.എം. ജോണ്‍സണ്‍ അധ്യക്ഷതവഹിച്ചു. വികസനകാര്യ സ്ഥിരംസമിതി ചെയർപേഴ്‌സൻ ഇ.എ. ഇന്ദിര, ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരംസമിതി ചെയര്‍പേഴ്‌സൻ കെ.ജെ. സിനി, അംഗങ്ങളായ വിന്‍സന്‍ തോമസ് ചിറക്കാല, ഗ്രേസി സഖറിയ, കെ.ആര്‍. തുളസിയമ്മ, കെ.ജി. സുരേഷ്, പഞ്ചായത്ത് സെക്രട്ടറി ജി. അനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story