Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightകോഴഞ്ചേരി ഹൈസ്‌കൂളിൽ​...

കോഴഞ്ചേരി ഹൈസ്‌കൂളിൽ​ ഓഡിറ്റോറിയം

text_fields
bookmark_border
lead package പത്തനംതിട്ട: നവകേരള പദ്ധതി രണ്ട് വിദ്യാകിരണം മിഷന്‍റെ ഭാഗമായി കിഫ്ബിയുടെ അഞ്ചുകോടിയും 25 ലക്ഷത്തിന്‍റെ എം.എല്‍.എ ഫണ്ടും വിനിയോഗിച്ച് നിര്‍മിച്ച കോഴഞ്ചേരി ഗവ. ഹൈസ്‌കൂളിന്‍റെ ഓഡിറ്റോറിയം ബ്ലോക്കിന്‍റെ ശിലാ അനാച്ഛാദനം മന്ത്രി വീണ ജോര്‍ജ് നിര്‍വഹിച്ചു. സ്‌കൂള്‍തല താക്കോല്‍ കൈമാറ്റവും മന്ത്രി നിര്‍വഹിച്ചു. ഓഡിറ്റോറിയം ബ്ലോക്കിന്‍റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു. ആന്‍റോ ആന്‍റണി എം.പി മുഖ്യപ്രഭാഷണം നടത്തി. ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്​ ഇന്ദിരാദേവി അധ്യക്ഷതവഹിച്ചു. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്‍റ്​ സാറാ പി.തോമസ്, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരംസമിതി ചെയര്‍മാന്‍ ആര്‍. അജയകുമാര്‍, കോഴഞ്ചേരി പഞ്ചായത്ത് പ്രസിഡന്‍റ്​ ജിജി വര്‍ഗീസ് ജോണ്‍, വൈസ് പ്രസിഡന്‍റ്​ മിനി സുരേഷ് തുടങ്ങിയവര്‍ പങ്കെടുത്തു. ----- ഫോട്ടോ PTL 13 KOZHANCHERY കോഴഞ്ചേരി ഗവ. ഹൈസ്‌കൂളിന്‍റെ ഓഡിറ്റോറിയം ബ്ലോക്കിന്‍റെ ശിലാ അനാച്ഛാദനം മന്ത്രി വീണ ജോര്‍ജ് നിര്‍വഹിക്കുന്നു തോട്ടക്കോണം സ്‌കൂളില്‍ കെട്ടിടം തോട്ടക്കോണം: കോളജുകള്‍ മികവിന്‍റെ കേന്ദ്രങ്ങളാക്കി മാറ്റുമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്‍റെ ഭാഗമായി തോട്ടക്കോണം ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ കിഫ്ബി ഫണ്ടില്‍നിന്ന്​ മൂന്ന് കോടി വിനിയോഗിച്ച് നിര്‍മിച്ച പുതിയ കെട്ടിടത്തിന്‍റെ ശിലാഫലകം അനാച്ഛാദനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. പുതിയ കെട്ടിടത്തിന്‍റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു. ചടങ്ങില്‍ ആന്‍റോ ആന്‍റണി എം.പി മുഖ്യപ്രഭാഷണം നിര്‍വഹിച്ചു. പന്തളം നഗരസഭ ചെയര്‍പേഴ്‌സൻ സുശീല സന്തോഷ് അധ്യക്ഷതവഹിച്ചു. പന്തളം നഗരസഭ സ്ഥിരംസമിതി അധ്യക്ഷരായ ബെന്നി മാത്യു, രാധ വിജയകുമാര്‍, കൗണ്‍സിലര്‍മാരായ ശ്രീദേവി, കെ.ആര്‍. രവി, ഉഷാമധു, ടി.കെ. സതി, എസ്. അരുണ്‍, സ്‌കൂള്‍ ജാഗ്രതസമിതി കണ്‍വീനര്‍ മണിക്കുട്ടന്‍, മുന്‍ പ്രിന്‍സിപ്പല്‍ സാബുജി വര്‍ഗീസ്, തോട്ടക്കോണം സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഡോ. എല്‍. മായ എന്നിവര്‍ സന്നിഹിതരായിരുന്നു. -----`````````````````````````````````````````````` ഓപണ്‍ പ്രിസിഷന്‍ ഫാമിങ്​ വിളവെടുപ്പ് കോഴ​ഞ്ചേരി: കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പിന്‍റെ നേതൃത്വത്തില്‍ പച്ചക്കറി വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഇരവിപേരൂര്‍ ഓതറ സി.എസ്.ഐ ഇക്കോസ്പിരിച്വാലിറ്റി സെന്‍ററില്‍ ഒരു ഏക്കര്‍ സ്ഥലത്ത് നടത്തിയ ഓപണ്‍ പ്രിസിഷന്‍ ഫാമിങ്ങിന്‍റെ വിളവെടുപ്പ് മന്ത്രി വീണ ജോര്‍ജ് ഉദ്ഘാടനം ചെയ്​തു. ഇരവിപേരൂര്‍ പഞ്ചായത്ത് പ്രസിഡന്‍റ്​ ശശിധരന്‍ പിള്ള, ജില്ല പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി ചെയര്‍മാന്‍ ജിജി മാത്യു, ബ്ലോക്ക് പഞ്ചായത്ത് അംഗം ജിജി ജോണ്‍ മാത്യു, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ്​ സാലി ജേക്കബ്, വാര്‍ഡ് അംഗം എം.എസ്. മോഹന്‍, കൃഷിവകുപ്പ് ജോയന്‍റ്​ ഡയറക്ടര്‍ എ.ഡി. ഷീല, ഡെപ്യൂട്ടി ഡയറക്ടര്‍ ജോര്‍ജി കെ.വര്‍ഗീസ്, അസി. ഡയറക്ടര്‍ സി. അമ്പിളി, ഇരവിപേരൂര്‍ കൃഷി ഓഫിസര്‍ എന്‍.എസ്. മഞ്ജുഷ, സി.എസ്.ഐ ഏദന്‍ എക്കോസ്പിരിച്ചാലിറ്റി സെന്‍റര്‍ ഡയറക്ടര്‍ ഫാ. സിബി മാത്യു, മുന്‍ ഡയറക്ടര്‍ ഫാ. രഞ്ജി കെ.ജോര്‍ജ് തുടങ്ങിയവര്‍ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story