Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Jun 2022 5:35 AM IST Updated On
date_range 1 Jun 2022 5:35 AM ISTമുണ്ടനോലിക്കടവ് പാലത്തിലേക്ക് കടക്കുമ്പോൾ 'സൂക്ഷിക്കണം'
text_fieldsbookmark_border
* അധികൃതർ അറിയാൻ മല്ലപ്പള്ളി: പത്തനംതിട്ട ജില്ലയിലെ കോട്ടാങ്ങൽ പഞ്ചായത്തിനെയും കോട്ടയം ജില്ലയിലെ വെള്ളാവൂർ പഞ്ചായത്തിനെയും ബന്ധിപ്പിച്ച് 2018ൽ നിർമിച്ച കടൂർക്കാവ് മുണ്ടനോലിക്കടവ് പാലത്തിന്‍റെ സമീപപാതയിലെ താഴ്ച അപകടത്തിന് കാരണമാകുന്നു. പാലവും സമീപപാതയും തമ്മിൽ ബന്ധിപ്പിക്കുന്ന ഭാഗത്താണ് കട്ടിങ്പോലെ താഴ്ച. ഇത് ഇരുചക്ര വാഹനങ്ങൾക്കും ചെറിയ വാഹനങ്ങൾക്കും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. അപകടത്തിൽ പെടുന്നത് പതിവാണെന്ന് നാട്ടുകാർ പറയുന്നു. രാത്രികാലങ്ങളിൽ അപകടസാധ്യത ഏറെയാണ്. അടുത്തെത്തിയതിനുശേഷമാണ് താഴ്ച കാണുന്നത്. പെട്ടെന്ന് ബ്രേക്ക് ചെയ്യേണ്ടി വരുന്നതിനാൽ മറ്റ് വാഹനങ്ങളുമായി ഇടിക്കാനും കാരണമാകുന്നുണ്ട്. അപകടം ഒഴിവാക്കാൻ അധികൃതരുടെ ഭാഗത്തുനിന്ന് നടപടി ഉണ്ടാകണമെന്ന ആവശ്യം ശക്തമാണ്. ---------- ഫോട്ടോ: മുണ്ടനോലിക്കടവ് പാലത്തിന്‍റെ സമീപപാതയിലെ താഴ്ച
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
