Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightപുതുലോകം...

പുതുലോകം അണിയിച്ചൊരുക്കി ഇടമുറി സ്കൂള്‍

text_fields
bookmark_border
പുതുലോകം അണിയിച്ചൊരുക്കി ഇടമുറി സ്കൂള്‍
cancel
lead package റാന്നി: കുരുന്നുകളെ വരവേല്‍ക്കാന്‍ കെട്ടിലും മട്ടിലും മാറ്റം വരുത്തി ഇടമുറി ഗവ.ഹയർ സെക്കൻഡറി സ്കൂള്‍. പ്രവേശന കവാടം മുതല്‍ വ്യത്യസ്ത ലോകമാണ് കുട്ടികളെ കാത്തിരിക്കുന്നത്. പുതിയ പ്രവേശന കവാടം നിര്‍മാണം പൂര്‍ത്തിയാക്കി തുറന്നു കൊടുത്തു. പ്രീപ്രൈമറി കുട്ടികള്‍ക്കായി വിസ്മയങ്ങളുടെ ലോകമാണ് കാത്തിരിക്കുന്നത്. ക്ലാസ് മുറികളില്‍ മഴവില്ലും, റെയില്‍വേസ്റ്റേഷനും, പോസ്റ്റ് ഓഫിസും, കടല്‍ തിരമാലയും, വിവിധ ചിത്രങ്ങളുമാണെങ്കില്‍ പുറത്ത് മനോഹരമായ പാര്‍ക്കും ഒരുങ്ങിക്കഴിഞ്ഞു. ട്രാഫിക് സിഗ്നലുകളുള്ള കൃതിമ റോഡിലൂടെ യാത്ര ചെയ്യുമ്പോള്‍ ആദ്യം കാണുന്നത് വലിയ പാറക്കെട്ടുകളിലൂടെ ചിന്നിചിതറി ഒഴുകിയെത്തുന്ന വെള്ളച്ചാട്ടമാണ്. വീണ്ടും മുന്നോട്ടു ചെല്ലുമ്പോള്‍ ഗുഹയിലൂടെയാവും യാത്ര. ചുറ്റും ഏഴഴക്​ വിരിച്ച ചിത്രങ്ങളും, കടല്‍ ജീവികളെയും കണ്ട് പുറത്തിറങ്ങിയാല്‍ സാഹസിക ഉദ്യാനത്തിലേക്ക്. ഊഞ്ഞാലും, സീസോയും, വിവിധതരം കളിയിടങ്ങളും കുരുന്നുകളുടെ മനം നിറയ്ക്കും. ക്ലാസ് മുറികളില്‍ പുത്തന്‍ മേശയും കസേരയും ഉണ്ട്. കൂടാതെ ശലഭോദ്യാനത്തിന്‍റെയും, ജൈവ, ഗണിത പാര്‍ക്കിന്‍റെയും നിര്‍മാണത്തിനും തുടക്കമായി. --------- ptl rni_1 school ഫോട്ടോ: പ്രീപ്രൈമറിക്കായി തയാറാക്കുന്ന സാഹസിക ഉദ്യാനം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story