Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Jun 2022 5:32 AM IST Updated On
date_range 1 Jun 2022 5:32 AM ISTമാനംമുട്ടെ ഉയർന്ന അഭിമാനം വായനശാല മുറ്റത്ത്
text_fieldsbookmark_border
കുളനട: ലോകത്തിന്‍റെ നെറുകയിൽ വിടർന്ന് ഭാരതത്തിന്‍റെ അഭിമാനം വാനോളമുയർത്തിയ മൂവർണക്കൊടി വീണ്ടും പുതുവാക്കൽ ഗ്രാമീണ വായനശാലയുടെ മുറ്റത്ത് വിടർന്നു. പന്തളം കുളനട ഗ്രാമീണ വായനശാല ബാലവേദി അംഗങ്ങൾക്കായി ആസാദി കാ അമൃത് മഹോത്സവിന്‍റെ ഭാഗമായി നടന്ന ക്യാമ്പിൽ കുട്ടികളോട് സംവദിക്കാൻ എവറസ്റ്റിന്‍റെ നെറുകയിലെത്തിയ പർവതാരോഹകൻ ഷെയ്ഖ് ഹസൻ ഖാൻ വന്നു. കുട്ടികൾ വരച്ച് എവറസ്റ്റ് ക്യാമ്പുകളിൽ പ്രദർശിപ്പിച്ച ചിത്രങ്ങളും ലോകത്തിന്‍റെ നെറുകയിലുയർത്തിയ കൂറ്റൻ ദേശീയപതാകയും അദ്ദേഹം കരുതിയിരുന്നു. ക്യാമ്പ് അംഗങ്ങളും വിവിധ ക്ലാസുകൾക്കു നേതൃത്വം നൽകിയവരും നാട്ടുകാരും വായനശാല ഭാരവാഹികളുടെ നേതൃത്വത്തിൽ വായനശാല മുറ്റത്ത് ദേശീയ പതാകയുമായി ആദരവോടെ അണിനിരന്നത് വേറിട്ട അനുഭവമായി. മേജർ വിവേക് ജെ.കെ. തോമസ്, ബാലവേദി പ്രസിഡന്‍റ് അലീന രാജ്, സെക്രട്ടറി ബിനി ബിജി, വൈസ് പ്രസിഡന്‍റ് ആൽബി എസ്.സ്കറിയ, ജോ. സെക്രട്ടറി ടി.എസ്. ആയുഷ്, വായനശാല പ്രവർത്തകരായ റിട്ട. ഡിവൈ.എസ്.പി എൻ.ടി. ആനന്ദൻ, ജോസ് കെ.തോമസ്, ശശി പന്തളം, പി.എം. സാമുവൽ, ബിജു വർഗീസ്, അനില ബിജു, ജോൺ യോഹന്നാൻ, പ്രിയരാജ് ഭരതൻ, കെ.ജെ. രാജൻ തുടങ്ങിയവർ പങ്കെടുത്തു. ഫോട്ടോ PTL 10 FLAG എവറസ്റ്റിന്‍റെ നെറുകയിൽ ഉയർത്തിയ കൂറ്റൻ ദേശീയപതാകയുമായി കുളനട ഗ്രാമീണ വായനശാല പ്രവർത്തകരും ബാലവേദി അംഗങ്ങളും പർവതാരോഹകൻ ഷെയ്ഖ് ഹസൻ ഖാനൊപ്പം -------- എം.എസ്. സുനിലിന്‍റെ സ്നേഹഭവനം വിധവക്ക് പത്തനംതിട്ട: സാമൂഹിക പ്രവർത്തക ഡോ.എം.എസ്. സുനിലിന്‍റെ 247മത് സ്നേഹഭവനം കവിയൂർ പനങ്ങായിൽ വിധവയായ മേരി മത്തായിക്കും കുടുംബത്തിനും. വിദേശ മലയാളിയായ ജോണിന്‍റെയും അനുവിന്‍റെയും സഹായത്താൽ നിർമിച്ച വീടിന്‍റെ താക്കോൽ ദാനവും ഉദ്ഘാടനവും ഫാ. ജോസഫ് ജോണി നിർവഹിച്ചു. രണ്ട് മുറികളും അടുക്കളയും ഹാളും ശുചിമുറിയും സിറ്റൗട്ടും അടങ്ങിയ വീടാണ് പണിതുനൽകിയത്. വർഷങ്ങൾക്കുമുമ്പ് മേരിയുടെ ഭർത്താവ് മരിച്ചത്തിന് ശേഷം ഏക ആശ്രയമായിരുന്ന മകനും മരണപ്പെട്ടു. ചോർന്നൊലിക്കുന്ന ഇടിഞ്ഞുവീഴാറായ വീട്ടിലായിരുന്നു കഴിഞ്ഞിരുന്നത്. ചടങ്ങിൽ പദ്ധതി മാനേജർ കെ.പി. ജയലാൽ, സന്തോഷ് എം.സാം, മറിയാമ്മ സക്കറിയ, മീവൽ ആൻ ഫിലിപ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story