Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Jun 2022 5:32 AM IST Updated On
date_range 1 Jun 2022 5:32 AM ISTഅക്കാലവും കടന്നുപോയി പുതിയ അധ്യയന വർഷത്തിന് വീണ്ടും മണിമുഴക്കം
text_fieldsbookmark_border
ഇതിനകം 6000 കുട്ടികൾ പ്രവേശനം നേടിയതായി കണക്കാക്കുന്നു പത്തനംതിട്ട: മഹാമാരിയെയും അതിജീവിച്ച് രണ്ട് വർഷത്തിനുശേഷം പുതിയ അധ്യയനവർഷത്തിന് ബുധനാഴ്ച സ്കൂളുകളിൽ മണിമുഴങ്ങും. അക്ഷരമുറ്റത്തേക്ക് ചുവടുവെച്ച് കുരുന്നുകൾ ഇന്ന് പടികയറും. അക്ഷര തൊപ്പി അണിയിച്ചും ബലൂണുകൾ നൽകിയും മധുരം വിതരണം ചെയ്തുമൊക്കെ പുതിയ കൂട്ടുകാരെ സ്വീകരിക്കും. പ്രവേശനോത്സവവുമായി ആദ്യമായി സ്കൂളിലെത്തുന്നവരുടെ വരവേൽപ് ആഘോഷമാക്കാൻ സ്കൂൾ അധികൃതരും തയാറെടുത്തുകഴിഞ്ഞു. ജില്ല, ബ്ലോക്ക്, പഞ്ചായത്ത് തലങ്ങളിൽ പ്രവേശനോത്സവം നടത്തുന്നുണ്ട്. വിവിധ വിദ്യാഭ്യാസ ഉപജില്ലകളിൽ കുരുന്നുകളെ വരവേൽക്കാനുള്ള ഒരുക്കം പൂർത്തിയായതായി അധികൃതർ പറഞ്ഞു. ജില്ലതല പ്രവേശനോത്സവം ആറന്മുള ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കളിൽ രാവിലെ 10.15ന് നടക്കും. ഇത്തവണ ഒന്നാം ക്ലാസിൽ കൂടുതൽ കുട്ടികൾ എത്തുമെന്നാണ് അധ്യാപകർ പറയുന്നത്. സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ ഒന്നാം ക്ലാസിൽ പ്രവേശനം തുടരുകയാണ്. ഇതിനകം 6000 അധികം കുട്ടികൾ പ്രവേശനം നേടിയതായി കണക്കാക്കുന്നു. പാഠപുസ്തകങ്ങൾ മുഴുവൻ സ്കൂളുകളിലും എത്തിയിട്ടുണ്ട്. ജില്ലയിലെ 11 ഉപജില്ലകളിൽ 123 സ്കൂളുകളാണ് പാഠപുസ്തക വിതരണത്തിന് സൊസൈറ്റികളായി പ്രവർത്തിക്കുന്നത്. ഇവിടങ്ങളിൽനിന്ന് അധ്യാപകർ പുസ്തകങ്ങൾ സ്കൂളുകളിൽ എത്തിച്ചിട്ടുണ്ട്. മിക്ക സ്കൂളുകളിലും അധ്യാപകരുടെ ഒഴിവുണ്ട്. ഒഴിവുകൾ നികത്തുന്നതിനുള്ള അഭിമുഖങ്ങൾ നടന്നുവരികയാണ്. കുട്ടികൾക്കുള്ള കോവിഡ് വാക്സിനേഷൻ നടപടികളും പുരോഗമിക്കുന്നു. ഒരുഡോസുപോലും എടുക്കാത്ത കുട്ടികളും ഉണ്ട്. ഇവർക്കും ആദ്യഡോസ് എടുക്കുന്നതിനുള്ള നടപടികളായി. ആരോഗ്യവകുപ്പ് നേതൃത്വത്തിൽ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ വഴി വാക്സിസിനേഷൻ ഡ്രൈവ് ഉടൻ ആരംഭിക്കും. സ്കൂൾ ബസുകളുടെ ഫിറ്റ്നസ് പരിശോധന കഴിഞ്ഞയാഴ്ച പൂർത്തിയായിരുന്നു. സ്കൂൾ വാഹനങ്ങളുടെ പരിശോധന കർശനമാക്കാനാണ് തീരുമാനം. സ്കൂൾ ബസ് ഡ്രൈവർമാർക്കുള്ള പരിശീലനവും നടന്നുവരികയാണ്. ഇത്തവണ സ്കൂൾ വിപണിയിലും നല്ല ഉണർവുണ്ട്. കോവിഡ് മൂലം നഷ്ടപ്പെട്ട കച്ചവടം തിരിച്ചുപിടിക്കാൻ കഴിഞ്ഞതായി വ്യാപാരികൾ പറഞ്ഞു. തയ്യൽ കടകളിലും യൂനിഫോം തുന്നൽ തകൃതിയായി നടക്കുകയാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story