Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Jun 2022 5:28 AM IST Updated On
date_range 1 Jun 2022 5:28 AM ISTമിനി ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് റോഡിൽ യാത്ര ദുസ്സഹം
text_fieldsbookmark_border
മല്ലപ്പള്ളി: വ്യവസായ വകുപ്പിന്‍റെ മിനി ഇൻഡസ്ട്രിയൽ എസ്റ്റേറ്റിലേക്കുള്ള റോഡിൽ യാത്ര ദുസ്സഹമായി. റോഡിൽ കുണ്ടും കുഴിയും നിറഞ്ഞ് സഞ്ചാരയോഗ്യമല്ലാതായിട്ട് മാസങ്ങൾ കഴിഞ്ഞു. ശോച്യാവസ്ഥക്ക് പരിഹാരം ഉണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം. വർഷങ്ങൾക്ക് മുമ്പ് പ്രവർത്തനം തുടങ്ങിയ മിനി ഇൻഡസ്ട്രിയൽ എസ്റ്റേറ്റിൽ ടയർ റീട്രെഡിങ്, പ്രസ്, പെറ്റ് ബോട്ടിൽ, ഐസ്, ഫർണിച്ചർ, റബർ ചവിട്ടി, വയറിങ് പൈപ്പ്, ഇരുമ്പ് അലമാര തുടങ്ങിയ വ്യവസായങ്ങളാണ് പ്രവർത്തിക്കുന്നത്. നിരവധി വാഹനങ്ങൾ എത്തുന്ന ഈ റോഡിലെ ടാറിങ് പൂർണമായും ഇളകി. ഇത് അപകടങ്ങൾക്കും കാരണമാകുന്നു. അധികൃതരുടെ അനാസ്ഥയാണ് റോഡിന്‍റെ ദുരവസ്ഥക്ക് കാരണമെന്ന് നാട്ടുകാർ ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story