Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Jun 2022 5:28 AM IST Updated On
date_range 1 Jun 2022 5:28 AM ISTകുട്ടികൾ സൂക്ഷിക്കുക; പട്ടികടിക്കും
text_fieldsbookmark_border
പന്തളം: പന്തളത്തെ ഇടറോഡുകളും നടവഴികളും തെരുവുനായ്ക്കൾ കൈയടക്കിയതോടെ പുതിയ അധ്യയന വർഷത്തിൽ ഭയവിഹ്വലരായി കുട്ടികളും രക്ഷിതാക്കളും. നാട്ടിൻപുറങ്ങളിൽ ഭൂരിഭാഗം കുട്ടികളും നടന്നാണ് സ്കൂളുകളിലേക്ക് എത്തുന്നത്. കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് നായ്ക്കളുടെ എണ്ണത്തിൽ വർധനയുണ്ടായിട്ടുണ്ടെന്നാണ് പട്ടിപിടിത്ത മേഖലയിലുള്ളവർ പറയുന്നത്. എവിടെ നോക്കിയാലും തെരുവുനായ്ക്കളാണ്. അലക്ഷ്യമായി വലിച്ചെറിയുന്ന മാലിന്യം ഭക്ഷിക്കാൻ നായ്ക്കൾ കൂട്ടമായാണെത്തുന്നത്. കാൽനടയാത്രികരെ കടിക്കാൻ ഓടിക്കുന്നതും നിത്യസംഭവമാണ്. പന്തളം എൻ.എസ്എസ് സ്കൂൾ പരിസരത്ത് ഇടവഴികളിലും നഗരസഭ ഓഫിസിന് മുൻവശത്തെ ബൈപാസ് റോഡിലും നായശല്യം രൂക്ഷമാണ്. മീൻകച്ചവടക്കാർക്ക് കഴിഞ്ഞദിവസങ്ങളിൽ നായ്ക്കളുടെ കടിയേറ്റിരുന്നു. ഭാഗ്യംകൊണ്ടാണ് ചിലർ കടിയേൽക്കാതെ രക്ഷപ്പെടുന്നത്. ചിലയിടങ്ങളിൽ ആളുകൾ കൂട്ടംകൂടി നായ്ക്കളെ തല്ലിക്കൊല്ലുന്ന സംഭവവുമുണ്ടായി. --- വന്ധ്യംകരണം നിലച്ചു കുടുംബശ്രീയുടെ സഹായത്താൽ സംസ്ഥാനത്ത് നടന്നുവന്ന നായ്ക്കളുടെ വന്ധ്യംകരണ പദ്ധതി നിലച്ചിരിക്കുകയാണ്. ലൈസൻസുള്ള പട്ടിപിടിത്തക്കാരായിരുന്നു തെരുവുനായ്ക്കളെ പിടികൂടുന്നതും ശസ്ത്രക്രിയയ്ക്കുശേഷം തിരികെവിട്ടിരുന്നതും. ഇവർക്കാവശ്യമായ സഹായവും നായ്ക്കളുടെ പരിചരണവുമായിരുന്നു കുടുംബശ്രീ പ്രവർത്തകർ ചെയ്തിരുന്നത്. ഇതുസംബന്ധിച്ച് എറണാകുളം കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന സംഘടന കോടതിയെ സമീപിച്ചതോടെയാണ് പദ്ധതി നിലച്ചത്. നായ്ക്കളുടെ വന്ധ്യംകരണ പദ്ധതി പുനരാരംഭിക്കാനാവശ്യമായ നടപടി സ്വീകരിക്കാൻ സർക്കാർ തയാറാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം. -------- ഫോട്ടോ: പന്തളം നഗരസഭ ഓഫിസിന് മുന്നിൽ തെരുവുനായ്ക്കളുടെ കൂട്ടം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story