Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightപ്രവാസി ക്ഷേമത്തിനായി...

പ്രവാസി ക്ഷേമത്തിനായി സംസ്ഥാന സർക്കാർ ഒന്നും ചെയ്യുന്നില്ല -കേന്ദ്രമന്ത്രി വി. മുരളീധരൻ

text_fields
bookmark_border
പ്രവാസി ക്ഷേമത്തിനായി സംസ്ഥാന സർക്കാർ ഒന്നും ചെയ്യുന്നില്ല  -കേന്ദ്രമന്ത്രി വി. മുരളീധരൻ
cancel
അടൂർ: നിക്ഷേപ സൗഹൃദ സംസ്ഥാനമാണ് കേരളമെന്ന് പറയുമ്പോഴും പ്രവാസി ക്ഷേമത്തിനായി വേണ്ട കാര്യങ്ങൾ മാറിവന്ന സർക്കാറുകൾ ചെയ്തിട്ടില്ലെന്ന് വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ പറഞ്ഞു. അടൂർ പ്രവാസി സംഘം ആംബുലൻസിന്‍റെ ഫ്ലാഗ്ഓഫ് നിർവഹിക്കുകയായിരുന്നു അദ്ദേഹം. വിദേശ രാഷ്ട്രങ്ങളുമായി വേണ്ട നയരൂപവത്​കരണങ്ങളിൽ ഭാരതം ഒന്നാമതാണ്. എന്നാൽ, നാട്ടിൽ തിരിച്ചെത്തുന്ന പ്രവാസികളെ സംരക്ഷിക്കാനും മറ്റ് വ്യവസ്ഥാപിതമായ കാര്യങ്ങൾ ചെയ്യാൻ ഇരു മുന്നണി ഭരണങ്ങളും പരാജയപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. അടൂർ പ്രവാസി സംഘം ട്രസ്റ്റ് ചെയർമാൻ ആർ. ജിനു അധ്യക്ഷതവഹിച്ചു. ബി.ജെ.പി ജില്ല പ്രസിഡന്‍റ്​ വി.എ. സൂരജ് മുഖ്യപ്രഭാഷണം നടത്തി. തുടർന്ന് കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. PTL ADR muraleedharan പ്രവാസി സംഘം ആംബുലൻസ്‌ ഫ്ലാഗ്ഓഫ് അടൂരിൽ കേന്ദ്രസഹമന്ത്രി വി. മുരളീധരൻ നിർവഹിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story