Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightവൃക്കരോഗികൾക്ക്...

വൃക്കരോഗികൾക്ക് സഹായവുമായി കടയക്കാട് മുസ്​ലിം ജുമാമസ്ജിദ്

text_fields
bookmark_border
വൃക്കരോഗികൾക്ക് സഹായവുമായി കടയക്കാട് മുസ്​ലിം ജുമാമസ്ജിദ്
cancel
പന്തളം: വൃക്ക രോഗം മൂർച്ഛിച്ച് ഡയാലിസിസിന് വിധേയരായവർക്ക് കടയക്കാട് മുസ്​ലിം ജുമാമസ്ജിദ് സാമ്പത്തിക സഹായം കൈമാറി. തുമ്പമൺ മുട്ടം കോളനിയിൽ ബ്ലോക്ക് നമ്പർ അഞ്ചിൽ ലാൽ ഭവനിൽ എസ്. സുജിത്ത് ലാൽ (34), പന്തളം, മുളമ്പുഴ ലക്ഷ്മി നിവാസിൽ എസ്. വിധു (30) എന്നിവർക്കാണ് മഹല്ല്​ കമ്മിറ്റി സ്വരൂപിച്ച പണം കൈമാറിയത്. 2015 മുതൽ സുജിത്ത് ലാൽ ചികിത്സയിലാണ്. പെയിന്‍റിങ് തൊഴിലാളിയായിരുന്ന ഇയാൾ ഇപ്പോൾ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. നാട്ടുകാരുടെയും സന്മനസ്സുള്ളവരുടെയും സഹായംകൊണ്ടാണ് ചികിത്സ തുടരുന്നതെന്ന് മാതാവ് രാധാമണി പറഞ്ഞു. ഡയാലിസിസിന് പണം കണ്ടെത്താൻ മഹല്ല്​ കമ്മിറ്റിയെ രാധാമണി സമീപിക്കുകയായിരുന്നു. വിധുവും ചികിത്സക്കായി മഹല്ല്​ കമ്മിറ്റിയെ സമീപിച്ചിരുന്നു. ഇരുവരുടെയും അപേക്ഷ സ്വീകരിച്ച മുസ്​ലിം ജുമാമസ്ജിദ് ഭാരവാഹികൾ ഇവർക്ക് സഹായം കൈമാറുകയായിരുന്നു. ജുമാമസ്ജിദ് പ്രസിഡന്‍റ് എസ്. മുഹമ്മദ് ഷുഐബ് ഇരുവർക്കുമുള്ള സാമ്പത്തിക സഹായം കൈമാറി. സെക്രട്ടറി എം. ഷാജഹാൻ, ട്രഷറർ അബ്ദുൽ മജീദ് കോട്ടവീട്, ജോ. സെക്രട്ടറി അബ്ദുൽ ജബ്ബാർ എന്നിവർ പങ്കെടുത്തു. ഫോട്ടോ: സുജിത്ത് ലാലിന്‍റെ ചികിത്സ സഹായം മാതാവ് രാധാമണിക്ക്​ ജമാഅത്ത് പ്രസിഡന്‍റ് എസ്. മുഹമ്മദ് ഷുഐബ് കൈമാറുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story