Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 May 2022 5:42 AM IST Updated On
date_range 30 May 2022 5:42 AM ISTഎൽ.ഡി.എഫ് പ്രതിഷേധ കൂട്ടായ്മ
text_fieldsbookmark_border
പത്തനംതിട്ട: രാജ്യത്തെ ജനങ്ങളുടെ ജീവിതം ദുസ്സഹമാക്കുന്ന കേന്ദ്ര ഗവൺമെന്‍റിന്‍റെ തെറ്റായ നയങ്ങൾക്കെതിരെ എൽ.ഡി.എഫ് പത്തനംതിട്ടയിൽ സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മ സി.പി.എം ജില്ല സെക്രട്ടേറിയറ്റ് മെംബർ എ. പത്മകുമാർ ഉദ്ഘാടനം ചെയ്തു. കേരള കോൺഗ്രസ് ബി ജില്ല പ്രസിഡന്‍റ് പി.കെ. ജേക്കബ് അധ്യക്ഷതവഹിച്ചു. മുൻ എം.എൽ.എ ആർ. ഉണ്ണികൃഷ്ണപിള്ള, എൽ.ഡി.എഫ് കൺവീനർ എം.വി. സഞ്ചു, സുമേഷ് ഐശ്വര്യ, മാത്യു മരോട്ടിമൂട്ടിൽ, എം. മുഹമ്മദ് സാലി, രാജു നെടുവമ്പുറം, നിസാർ നൂർ മഹൽ, ബിജി ജോസഫ്, ബി.ഷാഹുൽ ഹമീദ്, ബി. ഹരിദാസ്, പി.ആർ. പ്രദീപ്, അഡ്വ. വർഗീസ് മുളക്കൽ, സാം ജോയ് കുട്ടി, സത്യൻ കണ്ണകര, നൗഷാദ് കണ്ണങ്കര, എം.ജെ. രവി, മനാഫ് തുടങ്ങിയവർ സംസാരിച്ചു. Photo PTL 10 LDF എൽ.ഡി.എഫ് നേതൃത്വത്തിൽ നടന്ന പ്രതിഷേധ കൂട്ടായ്മ എ. പത്മകുമാർ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
