Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightപത്തനംതിട്ടയിൽ...

പത്തനംതിട്ടയിൽ ഭക്ഷ്യസുരക്ഷ വകുപ്പിന്റെ അത്യാധുനിക ലാബ് - മന്ത്രി വീണ ജോർജ്

text_fields
bookmark_border
lead 3.1 കോടി ചെലവഴിച്ചാണ് ലാബ് സ്ഥാപിക്കുന്നത്​ പത്തനംതിട്ട: ജില്ലയിൽ ഭക്ഷ്യസുരക്ഷ വകുപ്പിന്‍റെ അത്യാധുനിക പരിശോധന ലാബ് സ്ഥാപിക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. ഇതിന്റെ നിർമാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കും. ടൗണിനടുത്ത് ആനപ്പാറയിലെ 11 സെന്റ് - വസ്തുവിലാണ് ലാബ് സജ്ജമാക്കുന്നത്. 3.1 കോടി രൂപ ചെലവഴിച്ചാണ് മൂന്നുനിലയുള്ള ഭക്ഷ്യപരിശോധന ലാബ് സ്ഥാപിക്കുന്നത്. ലാബ് പ്രവർത്തനസജ്ജമാകുന്നതോടെ എല്ലാത്തരം ഭക്ഷ്യസാമ്പിളുകളുടെ പരിശോധനകളും സാധ്യമാകുമെന്നും മന്ത്രി വ്യക്തമാക്കി. അത്യാധുനിക ഹൈ എൻഡ് ഉപകരണങ്ങളാണ് ലാബിൽ സജ്ജമാക്കുന്നത്. വിവിധ സൂക്ഷ്മാണു, കീടനാശിനി, മൈക്കോടോക്സിൻ തുടങ്ങിയ പരിശോധനാ സംവിധാനങ്ങളുണ്ടാകും. നിലവിൽ ശബരിമലക്കായി പത്തനംതിട്ടയിൽ ചെറിയൊരു ലാബ് മാത്രമാണുള്ളത്. കുടിവെള്ളത്തിന്റെ പരിശോധനകൾ മാത്രമാണ് നിലവിലുള്ള ലാബിലൂടെ നടത്താൻ കഴിയുക. മറ്റ് തരത്തിലുള്ള പരിശോധനകൾ നടത്താൻ തിരുവനന്തപുരത്തുള്ള ഭക്ഷ്യസുരക്ഷ ലാബിലേക്കാണ് അയകക്കുന്നത്. നിലവിൽ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നീ മൂന്നു റീജനൽ ലാബുകളാണുള്ളത്. പത്തനംതിട്ടയിലെ പരിശോധന ലാബ് സജ്ജമാകുന്നതോടെ ഈ മേഖലയിൽ ഭക്ഷ്യസുരക്ഷ രംഗത്ത് വലിയ മാറ്റം വരുമെന്നും മന്ത്രി പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story