Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightപൊതുബോധവത്​കരണ ശിൽപശാല

പൊതുബോധവത്​കരണ ശിൽപശാല

text_fields
bookmark_border
അടൂർ: 'ഒരുവർഷം ഒരുലക്ഷം സംരംഭങ്ങൾ' സർക്കാർ പദ്ധതിയുടെ ഭാഗമായി ജില്ല വ്യവസായ കേന്ദ്രത്തിന്‍റെയും ഏനാദിമംഗലം ഗ്രാമപഞ്ചായത്തിന്‍റെയും ആഭിമുഖ്യത്തിൽ ശിൽപശാല നടന്നു. ഏനാദിമംഗലം സി.എച്ച്.സിയിൽ പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്​ ആർ. തുളസീധരൻപിള്ള ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്​ പി. രാജഗോപാലൻ നായർ അധ്യക്ഷതവഹിച്ചു. ഇളമണ്ണൂർ എസ്.ബി.ഐ ബ്രാഞ്ച് മാനേജർ എസ്.ആർ. ഹേമന്ത്, കേരള ബാങ്ക് ഏരിയ മാനേജർ രാജീവ്, പറക്കോട് ബ്ലോക്ക് വ്യവസായ വികസന ഓഫിസർ പ്രവീൺ പ്രകാശ് എന്നിവർ ക്ലാസെടുത്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ്​ ഉദയരശ്മി, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ലിജ മാത്യു, ഗ്രാമപഞ്ചായത്ത്​ അംഗങ്ങളായ ലക്ഷ്മി ജി.നായർ, അനൂപ് വേങ്ങവിള, ജീന ഷിബു, അരുൺരാജ്, ജെ. ലത, പ്രകാശ്, വിദ്യ ഹരികുമാർ, കാഞ്ചന, സതീഷ്കുമാർ, സംരംഭകൻ ബി.എസ്. ബിജു എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story