Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 May 2022 5:31 AM IST Updated On
date_range 30 May 2022 5:31 AM ISTപ്രോത്സാഹന ധനസഹായ പദ്ധതിയുമായി വനം വകുപ്പ്
text_fieldsbookmark_border
പത്തനംതിട്ട: സ്വകാര്യ ഭൂമികളിലെ തടിയുല്‍പാദനം വർധിപ്പിക്കാനും ഉൽപാദിപ്പിക്കുന്ന തടിയിനങ്ങളില്‍ സ്വയംപര്യാപ്തത കൈവരിക്കാനും ഭൂവുടമകള്‍ക്ക് അധിക വരുമാനം ലഭിക്കാനും 2022-23 വര്‍ഷത്തേക്കുള്ള പ്രോത്സാഹന ധനസഹായ പദ്ധതി വനം വകുപ്പ് നടപ്പാക്കുന്നു. തേക്ക്, ചന്ദനം, മഹാഗണി, ആഞ്ഞിലി, പ്ലാവ്, ഈട്ടി, കമ്പകം, കുമ്പിള്‍, കുന്നിവാക, തേമ്പാവ് എന്നീ വൃക്ഷത്തൈകള്‍ നട്ടുവളര്‍ത്തുന്ന പദ്ധതിയാണിത്. അപേക്ഷ ഫോറത്തിനും വിശദാംശങ്ങള്‍ക്കുമായി എലിയറയ്ക്കലുള്ള സോഷ്യല്‍ ഫോറസ്ട്രി ഓഫിസില്‍നിന്നോ www.keralaforste.gov.in എന്ന വെബ്‌സൈറ്റില്‍നിന്നോ ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ ജൂണ്‍ 30നകം പത്തനംതിട്ട സോഷ്യല്‍ ഫോറസ്ട്രി ഡിവിഷനിലെ അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ക്ക് സമര്‍പ്പിക്കണം. ഫ്രീ പ്രോഗ്രാമിങ് ലിറ്ററസി കാമ്പയിൻ പത്തനംതിട്ട: ഡി.സി വളന്റിയേഴ്‌സിന്റെ സഹകരണത്തിൽ നടത്തപ്പെടുന്ന ട്രൈക്കിളിന്റെ പുതിയ സംരംഭമായ ഫ്രീ പ്രോഗ്രാമിങ് ലിറ്ററസി കാമ്പയിന്റെ ഉദ്ഘാടനം കലക്ടർ ഡോ. ദിവ്യ എസ്. അയ്യർ നിർവഹിച്ചു. കലക്ടറേറ്റിൽ നടന്ന ചടങ്ങിൽ ഡി.സി വളന്റിയേഴ്സിന്റെയും ട്രൈക്കിളിന്റെയും പ്രതിനിധികൾ മെമന്റോ കൈമാറി. ഡി.സി വളന്റിയേഴ്‌സിന്റെ പ്രതിനിധികളായി മേഘ സുനിൽ, ഗൗതം കൃഷ്ണ, ആതിര അനിൽ, അനിരുദ്ധ് ബി. കുറുപ്പ്, അതുല്യ രതീഷ്, ഹർസ ബെൻസി, ബിബിൻ വർഗീസ്, സിറിൽ റോയ്, ജെസ്‌ലി ടി. ജോസഫ്, നേഹ ലക്ഷ്മി, മാത്യൂസ് വർഗീസ് തുടങ്ങിയവരും ട്രൈക്കിളിന്റെ പ്രതിനിധിയായ അബു എബ്രഹാം മാത്യുവും സന്നിഹിതരായി. കോഴിക്കോട് ഗവ. സൈബർ പാർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇ-ലേണിങ് പ്ലാറ്റ്ഫോമാണ് ട്രൈക്കിൾ. പുതിയ നൂറ്റാണ്ടിൽ അക്ഷരാഭ്യാസംപോലെ തന്നെ പ്രാമുഖ്യം അർഹിക്കുന്ന ഒന്നായി മാറിയിരിക്കുകയാണ് കമ്പ്യൂട്ടർ പ്രോഗ്രാമിങ്ങിലുള്ള അറിവ്. ഈ തിരിച്ചറിവിൽനിന്നും ഉത്ഭവിച്ചതാണ് പ്രോഗ്രാമിങ് ലിറ്ററസി കാമ്പയിൻ. വിദ്യാർഥികളുടെ സാങ്കേതിക നൈപുണ്യം വികസിപ്പിക്കുകയും അതുവഴി അവരുടെ തൊഴിൽസാധ്യത ഉയർത്തുകയുമാണ് പദ്ധതിയുടെ ലക്ഷ്യം. ട്രൈക്കിളുമായി കൈകോർത്തു ജില്ലയിലെ വിവിധ സ്കൂളുകളും കോളജുകളുമായി സഹകരിച്ച് വിദ്യാർഥികളുടെ കമ്പ്യൂട്ടർ പ്രോഗ്രാമിങ് പരിജ്ഞാനം വികസിപ്പിക്കുക എന്നതാണ് ഡി.സി വളന്റിയേഴ്‌സ് ഈ പരിപാടിയിലൂടെ ലക്ഷ്യംവെക്കുന്നത്. അഞ്ചാം ക്ലാസ് മുതൽ കോളജ്തലം വരെയുള്ള വിദ്യാർഥികൾക്ക് മലയാളത്തിൽ തന്നെയുള്ള ഈ ക്ലാസുകളിൽ പങ്കാളികളാകാം. 2018ലെ പ്രളയകാലത്ത് രൂപവത്കരിച്ച സന്നദ്ധസേവകരുടെ സംഘടനയാണ് ഡി.സി വളന്റിയേഴ്‌സ്. പരിപാടികൾ ഇന്ന്: സീതത്തോട് ശ്രീനാരയണ സാംസ്കാരിക നിലയം: കക്കാട് ഡാം ഡാംസേഫ്റ്റി ഡിവിഷന്‍റെയും കൊച്ചുപമ്പ ഡാംസേഫ്റ്റി സബ് ഡിവിഷന്‍ ഓഫിസിന്‍റെയും ഉദ്ഘാടനം വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍കുട്ടി -3.00

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story