Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 May 2022 5:31 AM IST Updated On
date_range 30 May 2022 5:31 AM ISTപി.ആർ.ഡി.എസ് യുവജന സംഘം പഠന ക്യാമ്പ്
text_fieldsbookmark_border
തിരുവല്ല: പ്രത്യക്ഷ രക്ഷ ദൈവസഭ (പി.ആർ.ഡി.എസ്) യുവജന സംഘം ഇരവിപേരൂർ എട്ടുകരയുടെ ആഭിമുഖ്യത്തിൽ യുവതീയുവാക്കൾക്കായുള്ള ദ്വിദിന മധ്യവേനൽ അവധിക്കാല പഠന ക്യാമ്പ്, എസ്ക്കലേഡ്, ഇരവിപേരൂരിലെ സഭ ഹെഡ്ക്വാർട്ടേഴ്സിലെ സ്മാരക ഹാളിൽ ആരംഭിച്ചു. പി.ആർ.ഡി.എസ് പ്രസിഡന്‍റ് വൈ. സദാശിവൻ ഉദ്ഘാടനം ചെയ്തു. ഇരവിപേരൂർ എട്ടുകര കൺവീനർ സി.കെ. ജ്ഞാനശീലൻ അധ്യക്ഷത വഹിച്ചു. ഗുരുകുല ഉപശ്രേഷ്ഠൻ എം. ഭാസ്കരൻ പ്രഭാഷണം നടത്തി. കല്ലൂപ്പാറ മേഖല ഉപദേഷ്ടാവ് എം.കെ. വിജയൻ, യുവജന സംഘം കേന്ദ്രസമിതിയംഗം ശിഖാമണി, എട്ടുകര യുവജനസംഘം കമ്മിറ്റിയംഗം വൈശാഖ് ചെങ്ങരൂർ, എട്ടുകര യുവജനസംഘം കൺവീനർ പത്മകുമാർ എന്നിവർ സംസാരിച്ചു. എട്ടുകര യുവജന സംഘം സെക്രട്ടറി ശ്യാം ഓതറ സ്വാഗതവും ജോയന്‍റ് സെക്രട്ടറി ബിബിൻ നന്ദിയും പറഞ്ഞു. തുടർന്ന് പി.ആർ.ഡി.എസ് ഹൈകൗൺസിൽ അംഗവും എട്ടുകര കൺവീനറുമായ സി.കെ. ജ്ഞാനശീലന്‍റെ നേതൃത്വത്തിൽ ആത്മീയ പഠന ക്ലാസ് നടന്നു. കലാപരിപാടികളുടെ ഉദ്ഘാടനം കോമഡിസ്റ്റാർ ഫെയിം കണ്ണൻ സാഗർ നിർവഹിച്ചു. കനൽ ഫോക് ബാൻഡിന്‍റെ നാടൻപാട്ടും ഉണ്ടായിരുന്നു. കെ.വി. പത്മകുമാർ, ശരത് വെള്ളിക്കര, പ്രദീപ് മഠത്തും ഭാഗം, ടിജിൻ ഓതറ, ആദിത്യൻ ചാത്തങ്കേരി, രാഹുൽ മല്ലപ്പള്ളി, നിധിൻ ഇരവിപേരൂർ, ശ്യാം തിരുവൻവണ്ടൂർ എന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി. പടം: PTL41prds പ്രത്യക്ഷ രക്ഷ ദൈവസഭ എട്ടുകര യുവജന സംഘം പഠന ക്യാമ്പ് പി.ആർ.ഡി.എസ് പ്രസിഡന്‍റ് വൈ. സദാശിവൻ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story