Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 May 2022 5:45 AM IST Updated On
date_range 29 May 2022 5:45 AM ISTവേലുത്തമ്പി ദളവ സ്വാഭിമാനസംഗമം ഇന്ന് മണ്ണടിയിൽ
text_fieldsbookmark_border
അടൂർ: വേലുത്തമ്പി ദളവയുടെ 258ാം ജന്മവാർഷിക ഭാഗമായി സ്വാഭിമാനസംഗമം ഞായറാഴ്ച ഉച്ചക്ക് 2.30ന് മണ്ണടി വേലുത്തമ്പി സ്മാരക എൻ.എസ്.എസ് കരയോഗം ഹാളിൽ നടക്കും. വേലുത്തമ്പിയുടെ ചിത്രം വരച്ച് ജനകീയമാക്കിയ ചിത്രകാരൻ ഐവർകാല കെ.എസ്. ശങ്കറിന് ഉത്രാടം തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കൾചർ ഏർപ്പെടുത്തിയ 2021ലെ കേരളശ്രീ പുരസ്കാരം സമ്മാനിക്കും. വേലുത്തമ്പി പൈതൃക കേന്ദ്രം മുൻ ഡയറക്ടർ ഡോ. ടി.പി. ശങ്കരൻകുട്ടി നായർ മുഖ്യപ്രഭാഷണം നടത്തും. 'വേലുത്തമ്പി ദളവ' എന്ന നാടക രചയിതാവും മുൻ എം.എൽ.എയുമായ പിരപ്പൻകോട് മുരളി, ഉത്രാടം ഇൻസ്റ്റിറ്റ്യൂട്ട് ഉപാധ്യക്ഷൻ കെ. രാമൻപിള്ള എന്നിവർ മുഖ്യാതിഥികളാകും. ഇതോടൊപ്പം വിവിധ മേഖലകളിലെ അവാർഡ് ദാനവും നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story