Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightവെള്ളി ആഭരണങ്ങളുമായി...

വെള്ളി ആഭരണങ്ങളുമായി മോഷ്ടാവ് പിടിയിൽ

text_fields
bookmark_border
attn kollam തിരുവല്ല: വെള്ളി ആഭരണങ്ങളും മൊബൈൽ ഫോണുകളുമായി മോഷ്ടാവ് കൊല്ലം അഷ്ടമുടി കൈപ്പടക്കൽ വീട്ടിൽ അബ്ദുസ്സലാം (27) തിരുവല്ല പൊലീസി‍ൻെറ പിടിയിലായി. രാത്രികാല പൊലീസ് പട്രോളിങ്ങിനിടെ ശനിയാഴ്ച പുലർച്ചയോടെ മഞ്ഞാടി ജങ്​ഷന് സമീപം സംശയാസ്പദമായ നിലയിൽ കാണപ്പെട്ട ഇയാ​​ളെ പൊലീസ് സ്റ്റേഷനിലെത്തിച്ച് നടത്തിയ പരിശോധനയിലാണ് വെള്ളി ആഭരണങ്ങളും മൊബൈൽ ഫോണുകളും കണ്ടെടുത്തത്. കണ്ടെടുത്ത ഫോണുകളിൽ ഒന്ന് മൂന്നാർ സ്വദേശിയുടേതാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. നാഗർകോവിലിലെ ജ്വല്ലറിയിൽനിന്നാണ് വെള്ളി ആഭരണങ്ങൾ മോഷ്ടിച്ചതെന്ന് ഇയാൾ പറഞ്ഞതായി ​പൊലീസ്​ വെളിപ്പെടുത്തി. കുണ്ടറ പൊലീസ് സ്റ്റേഷനിൽ ഇയാൾക്കെതിരെ മോഷണക്കേസ് നിലവിലുണ്ടെന്ന് തിരുവല്ല സി.ഐ പി.എസ്. വിനോദ് പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story