Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 May 2022 5:41 AM IST Updated On
date_range 29 May 2022 5:41 AM ISTതിരുവല്ലയിൽ ചെയർപേഴ്സനും വൈസ് ചെയർമാനും രാജിവെച്ചു
text_fieldsbookmark_border
തിരുവല്ല: യു.ഡി.എഫിലെ മുൻ ധാരണപ്രകാരം തിരുവല്ല നഗരസഭ ചെയർപേഴ്സനും വൈസ് ചെയർമാനും സ്ഥാനം രാജിവെച്ചു. ചെയർ പേഴ്സൻ ബിന്ദു ജയകുമാർ, വൈസ് ചെയർമാൻ ഫിലിപ് ജോർജ് എന്നിവരാണ് രാജിവെച്ചത്. വെള്ളിയാഴ്ച വൈകീട്ട് നാലുമണിക്ക് ചെയർപേഴ്സൻെറ ചേംബറിൽ വിളിച്ചുചേർത്ത വാർത്ത സമ്മേളനത്തിലാണ് ഇരുവരും രാജി പ്രഖ്യാപിച്ചത്. ചെയർപേഴ്സനും വൈസ് ചെയർമാനും എതിരെ എൽ.ഡി.എഫ് കഴിഞ്ഞയാഴ്ച അവിശ്വാസ പ്രമേയ നോട്ടീസ് നൽകിയിരുന്നു. രാജിയോടെ അവിശ്വാസം അപ്രസക്തമായി. കോൺഗ്രസിലെ അനു ജോർജിനെയും കേരള കോൺഗ്രസിലെ ജോസ് പഴയിടത്തെയുമാണ് അടുത്ത ചെയർപേഴ്സൻ വൈസ് ചെയർമാൻ സ്ഥാനങ്ങളിലേക്ക് യു.ഡി.എഫ് പരിഗണിക്കുന്നത്. 39 അംഗ നഗരസഭയിലെ കക്ഷിനില: യു.ഡി.എഫ് -16, എൽ.ഡി.എഫ് -14, ബി.ജെ.പി -7, എസ്.ഡി.പി.ഐ -ഒന്ന്, സ്വതന്ത്ര -ഒന്ന്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story