Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightപുതിയ താലൂക്ക്​;...

പുതിയ താലൂക്ക്​; റിപ്പോർട്ട് തയാറാക്കാൻ നിർദേശം

text_fields
bookmark_border
പത്തനംതിട്ട: പുതിയ താലൂക്ക്​ വേണമെന്ന ആവശ്യം പരിശോധിച്ച് ഉചിതമായ റിപ്പോർട്ട് തയാറാക്കാൻ മന്ത്രി വീണ ജോർജി‍ൻെറ നിർദേശം. പത്തനംതിട്ടയിൽ പുതിയ താലൂക്ക് വേണം എന്നത് നാടി‍ൻെറ ആവശ്യമാണെന്ന്​ മന്ത്രി പറഞ്ഞു. കഴിഞ്ഞ സർക്കാറി‍ൻെറ കാലത്ത് ഇത്​ സംബന്ധിച്ച്​ റിപ്പോർട്ട് തയാറാക്കി റവന്യൂ വകുപ്പ് നൽകിയിരുന്നു. പുതിയ വിവരങ്ങൾകൂടി ചേർത്ത് റിപ്പോർട്ട് നൽകണമെന്നും ജില്ല വികസന സമിതി യോഗത്തില്‍ ഓണ്‍ലൈനായി പങ്കെടുത്ത് മന്ത്രി നിർദേശിച്ചു. അടൂർ, തിരുവല്ല താലൂക്കുകളിൽ ഉൾപ്പെടുന്ന പ്രദേശങ്ങൾ ഉൾപ്പെടുത്തിയാണ്​ പുതിയ താലൂക്ക്​ രൂപവത്​കരിക്കാൻ ശ്രമിക്കുന്നത്​. -------- കാട്ടുപന്നി ശല്യം; തദ്ദേശ സ്ഥാപന അധ്യക്ഷരുടെ യോഗം വിളിക്കും പത്തനംതിട്ട: കാട്ടുപന്നികളെ വെടിവെച്ച് കൊല്ലാന്‍ ഓരോ പഞ്ചായത്തിലും ടാസ്‌ക് ഫോഴ്സ് രൂപവത്​കരിക്കണമെന്ന്​ ജില്ല പഞ്ചായത്ത് പ്രസിഡന്‍റ്​ അഡ്വ. ഓമല്ലൂര്‍ ശങ്കരന് ജില്ല വികസന യോഗത്തിൽ ആവശ്യപ്പെട്ടു. കാട്ടുപന്നികളെ വെടിവെച്ച്​ കൊല്ലുന്നതുമായി ബന്ധ​പ്പെട്ട്​ തദ്ദേശ ഭരണസ്ഥാപനങ്ങളുടെ അധ്യക്ഷന്മാരെ പങ്കെടുപ്പിച്ച് യോഗം വിളിച്ചുചേര്‍ക്കുമെന്ന് യോഗത്തിൽ അധ്യക്ഷതവഹിച്ച കലക്ടര്‍ ഡോ. ദിവ്യ എസ്.അയ്യര്‍ പറഞ്ഞു. ജില്ലയിലെ തോക്ക്​ ലൈസന്‍സുള്ളവരുടെ വിവരശേഖരണം നടത്തും. കഴിഞ്ഞവര്‍ഷം ആകെ എത്ര പന്നികളെ വെടിവെച്ചുകൊന്നു​ എന്ന കണക്കെടുക്കാനും നിർദേശം നൽകും. അസി. ജില്ല പ്ലാനിങ്​ ഓഫിസര്‍ ജി. ഉല്ലാസ്, ഡി.എം.ഒ ഡോ. എല്‍. അനിതകുമാരി തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തു. ---------- ജില്ല വികസന സമിതി: ആറന്മുള വള്ളംകളി പ്രദേശം ഒഴിവാക്കി 33 കെ.വി ലൈന്‍ -മന്ത്രി വീണ പത്തനംതിട്ട: ആറന്മുള വള്ളംകളി നടക്കുന്ന സ്ഥലം ഒഴിവാക്കി 33 കെവി ലൈന്‍ കടന്നുപോകുന്നതിനുവേണ്ട നടപടി സ്വീകരിക്കും. കമ്പിയുടെ വില വര്‍ധിച്ച സാഹചര്യത്തില്‍ പഴയ ടെന്‍ഡര്‍ തുകക്ക്​ പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കാന്‍ കരാറുകാര്‍ വിസമ്മതിക്കുന്ന കാര്യം പൊതുപ്രശ്‌നമായി മുഖ്യമന്ത്രിയുടെയും പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെയും ശ്രദ്ധയില്‍ കൊണ്ടുവരുമെന്നും മന്ത്രി പറഞ്ഞു. ജില്ല വികസന സമിതി യോഗത്തില്‍ ഓണ്‍ലൈനായി പങ്കെടുക്കുകയായിരുന്നു മന്ത്രി. ------ ജില്ല വികസന സമിതി: തിരുവല്ല താലൂക്ക് ആശുപത്രിയിൽ മരുന്ന്​ ക്ഷാമം -എം.എൽ.എ പത്തനംതിട്ട: തിരുവല്ല താലൂക്ക് ആശുപത്രിയിലെ മരുന്നി‍ൻെറ ദൗര്‍ലഭ്യം പരിഹരിക്കണമെന്ന്​ ജില്ല വികസന സമിതി യോഗത്തിൽ മാത്യു ടി.തോമസ് എം.എൽ.എ ആശുപത്രിയിലേക്ക് ആവശ്യത്തിന് മരുന്നെത്തുന്നത്​ ഉറപ്പാക്കാനും ആരോഗ്യമന്ത്രി ഡി.എം.ഒക്ക്​ നിര്‍ദേശം നല്‍കി. തിരുവല്ലയില്‍ അനുവദിച്ച ബ്ലഡ് ബാങ്ക് ഇതുവരെ പ്രവര്‍ത്തനം ആരംഭിച്ചിട്ടില്ലെന്നും തിരുവല്ല -മല്ലപ്പള്ളി റോഡില്‍ കുറ്റപ്പുഴ ഭാഗത്ത് വാഹനാപകടങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ സ്പീഡ് ബ്രേക്കര്‍ വെക്കണമെന്നും എം.എല്‍.എ പറഞ്ഞു. പൊടിയാടി- തിരുവല്ല റോഡിലെ രാമപുരം ചന്തയിലേക്ക് പ്രവേശിക്കുന്ന ഭാഗത്തെ റോഡ് സ്ലാബിട്ട് വൃത്തിയാക്കണം. ബൈപാസ് ആരംഭിക്കുന്ന രാമന്‍ചിറ ഭാഗത്തും അവസാനിക്കുന്ന മഴുവങ്ങാടും ബോര്‍ഡ് വെക്കണമെന്നും നെല്ല് സംഭരണം വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്നും എം.എൽ.എ ആവശ്യപ്പെട്ടു. -------- ------------------------------------------
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story