Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 May 2022 5:30 AM IST Updated On
date_range 29 May 2022 5:30 AM ISTനടപ്പാതയിൽ പരസ്യബോർഡ്; ദുരിതമായി കാൽനടയാത്ര
text_fieldsbookmark_border
മല്ലപ്പള്ളി: കടയുടമകൾ പരസ്യബോർഡ് നടപ്പാതയിൽ സ്ഥാപിച്ചത് കാൽനടയാത്രക്കാർക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. മല്ലപ്പള്ളി ടൗണിലെ മിക്ക കടകളുടെയും ബോർഡുകൾ റോഡിലേക്കും നടപ്പാതകളിലുമാണ് സ്ഥാപിച്ചിരിക്കുന്നത്. റോഡിലേക്ക് ഇറക്കിവെക്കുന്നതുകാരണം വാഹനയാത്രക്കും ദുരിതമാകുന്നുണ്ട്. തിരക്കേറിയ സമയങ്ങളിൽ ഗതാഗതക്കുരുക്കും സൃഷ്ടിക്കുന്നു. പരസ്യബോർഡുകൾ റോഡിൽനിന്ന് നീക്കംചെയ്യുന്നതിന് പലതവണ തീരുമാനങ്ങൾ എടുത്തെങ്കിലും കടലാസിൽ ഒതുങ്ങുകയാണെന്നാണ് നാട്ടുകാരുടെ പരാതി. ------- ഫോട്ടോ: മല്ലപ്പള്ളി ടൗണിലെ നടപ്പാതയിൽ പരസ്യബോർഡ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
