Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 May 2022 5:30 AM IST Updated On
date_range 29 May 2022 5:30 AM IST'ഞങ്ങളും കൃഷിയിലേക്ക്': ഏനാദിമംഗലത്ത് തുടക്കമായി
text_fieldsbookmark_border
അടൂർ: 'ഞങ്ങളും കൃഷിയിലേക്ക്' പദ്ധതി ഏനാദിമംഗലം പഞ്ചായത്തിൽ തുടങ്ങി. ഒരു വീട്ടില്‍ ഒരുസെന്‍റ് കൃഷി ലക്ഷ്യമിട്ട് സംസ്ഥാന സര്‍ക്കാറിൻെറ രണ്ടാം നൂറുദിന കര്‍മ പരിപാടിയുടെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്. ഏനാദിമംഗലം ഗ്രാമപഞ്ചായത്ത് കൃഷിഭവന്‍ നടപ്പാക്കുന്ന തൈവണ്ടി ഫ്ലാഗ്ഓഫ്, എൻെറ കൃഷിത്തോട്ടം തൈനടീല്‍ ഉദ്ഘാടനം പൂതങ്കര വഞ്ചേരിവിളയില്‍ കൃഷിസ്ഥലത്ത് ചലച്ചിത്ര നടൻ അശോകന്‍ നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡൻറ് പി. രാജഗോപാലൻ നായർ അധ്യക്ഷതവഹിച്ചു. വൈസ് പ്രസിഡന്‍റ് ഉദയരശ്മി, സ്ഥിരംസമിതി ചെയർമാൻമാരായ സാം വാഴോട്, ശങ്കർ മാരൂർ, അംഗങ്ങളായ അരുൺരാജ്, സതീഷ്കുമാർ, കൃഷിവകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ലൂയിസ് മാത്യു, കൃഷി ഓഫിസർ ഗിരീഷ് എന്നിവർ സംസാരിച്ചു. പഞ്ചായത്തിൻെറ 15 വാര്‍ഡുകളിലായി 100ല്‍ അധികം സ്ഥലങ്ങളിലൂടെ സഞ്ചരിച്ച് തൈവണ്ടി 3000 ഭവനങ്ങളില്‍ അഞ്ചിനം പച്ചക്കറി തൈകള്‍ നല്‍കും. സംസ്ഥാന ഹോര്‍ട്ടികള്‍ച്ചർ മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഹൈബ്രിഡ് പച്ചക്കറി 50,000 എണ്ണം ഏനാദിമംഗലം മഹാത്മ കര്‍മസേന ഉൽപാദിപ്പിച്ച് വിതരണത്തിന് തയാറാക്കിയിട്ടുണ്ട്. -- PTL ADR Krishi ഞങ്ങളും കൃഷിയിലേക്ക് ഏനാദിമംഗലം പഞ്ചായത്ത്തല ഉദ്ഘാടനം ചലച്ചിത്ര നടൻ അശോകൻ നിർവഹിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
