Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 May 2022 5:47 AM IST Updated On
date_range 28 May 2022 5:47 AM ISTപുത്തൂർക്കടവ് - മറ്റക്കാട്ടും കടവ് പാലം: പ്രാരംഭ പണി തുടങ്ങി
text_fieldsbookmark_border
മല്ലപ്പള്ളി: കോട്ടയം - പത്തനംതിട്ട ജില്ലകളിലെ കോട്ടാങ്ങൽ - വെള്ളാവൂർ പഞ്ചായത്തുകളെ ബന്ധിപ്പിച്ച് മണിമലയാറിനുകുറുകെ നിർമിക്കുന്ന പുത്തൂർക്കടവ് - മറ്റക്കാട്ടും കടവ് പാലം പണിയുടെ പ്രാരംഭ നടപടികൾ തുടങ്ങി. പൈലിങ്ങിന് മുന്നോടിയായ പണികളാണ് തുടങ്ങിയത്. വെള്ളാവൂർ കരയിൽ ആറ്റിൽ രണ്ടിടങ്ങളിലും കോട്ടാങ്ങൽ കരയിൽ ഒരിടത്തും പാറയുടെ സാന്നിധ്യ പരിശോധന ആരംഭിച്ചു. 102 മീറ്റർ നീളവും 8.4 മീറ്റർ വീതിയുമുള്ള പാലത്തിന് നാല് സ്പാൻ കാണും. എട്ടുകോടി രൂപയാണ് നിർമാണച്ചെലവ്. ഇതിൽ 60 ശതമാനം തുക കേന്ദ്ര സർക്കാറും 40 ശതമാനം സംസ്ഥാന സർക്കാറുമാണ് വഹിക്കുന്നത്. ഗ്രാമ വികസന വകുപ്പ് പ്രോഗ്രാം ഇപ്ലിമെന്‍റേഷൻ യൂനിറ്റ് അസി. എൻജിനീയർ ജിത് ജോസഫ്, എക്സിക്യൂട്ടിവ് എൻജിനീയർ സുമ പി. സുരേന്ദ്രൻ, ഓവർസിയർ ബി. ചിഞ്ചുമോൾ എന്നിവരുടെ നേതൃത്വത്തിലാണ് നിർമാണം. സംസ്ഥാന ഗ്രാമവികസന വകുപ്പാണ് പാലം നിർമിക്കുന്നത്. പാലത്തിന്‍റെ മണ്ണുപരിശോധനയും സാധ്യതാപഠനവും നടത്തുന്നുണ്ട്. മഴ കാരണം ആറ്റിൽ ജലനിരപ്പ് ഉയർന്നത് പ്രവൃത്തികൾ വൈകിപ്പിക്കുമെന്ന് അധികൃതർ പറയുന്നു. -- ഫോട്ടോ: കോട്ടാങ്ങൽ പുത്തൂർക്കടവ് - വെള്ളാവൂർ മറ്റക്കാട്ടും കടവ് പാലത്തിന്‍റെ പൈലിങ്ങിന് പാറയുടെ സാന്നിധ്യം കണ്ടെത്തുന്ന പ്രവൃത്തി ആരംഭിച്ചപ്പോൾ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
