Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightഎസ്​.പി.സി ത്രിദിന...

എസ്​.പി.സി ത്രിദിന ക്യാമ്പ് സമാപിച്ചു

text_fields
bookmark_border
എസ്​.പി.സി ത്രിദിന ക്യാമ്പ് സമാപിച്ചു
cancel
പന്തളം: പന്തളം എൻ.എസ്.എസ് ബോയ്സ് ഹൈസ്കൂളിൽ നടന്നുവന്ന സ്റ്റുഡന്‍റ്​​ ​പൊലീസ്​ കാഡറ്റ്​ ത്രിദിന ക്യാമ്പ് സമാപിച്ചു. എവറസ്റ്റ് കീഴടക്കിയ ഈ സ്കൂളിലെ പൂർവ വിദ്യാർഥിയായ ഷേഖ്​ ഹസൻ ഖാൻ കുട്ടികളുമായി സംവദിച്ചു. ലോകത്തിന്‍റെ നെറുകെയിൽ അദ്ദേഹം ഉയർത്തിയ ലോകത്തിലെ ഏറ്റവും വലിയ പതാകയായ ഇന്ത്യൻ ദേശീയപതാകയും അദ്ദേഹം കുട്ടികൾക്ക്​ കാണിച്ചുകൊടുത്തു. പ്രധാനാധ്യാപിക ശ്രീലത .കെ പൊന്നാട അണിയിച്ച്​ ഷേഖ്​ ഹസനെ ആദരിച്ചു. സമാപന യോഗത്തിൽ പി.ടി.എ പ്രസിഡന്‍റ്​ കെ.എ. ഗോപാലകൃഷ്ണൻ നായർ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക ശ്രീലത .കെ, ഡ്രിൽ ഇൻസ്ട്രക്ടർമാരായ യു. കൃഷ്ണനുണ്ണി, തോട്ടക്കോണം രാജീവ്, സി.പി.ഒമാരായ ഉഷ ജി. കുറുപ്പ്, ദീപ പി. പിള്ള, എസ്​.പി.സി രക്ഷാകർതൃ സമിതി പ്രസിഡന്‍റ്​ വിജയകുമാർ എന്നിവർ പങ്കെടുത്തു. ----- ഫോട്ടോ: എവറസ്റ്റ്​ കീ​ഴടക്കിയ പന്തളം എൻ.എസ്.എസ് ബോയ്സ് ഹൈസ്കൂൾ പൂർവവിദ്യാർഥിയായ ഷേഖ്​ ഹസൻ ഖാനെ പ്രധാനാധ്യാപിക ശ്രീലത .കെ പൊന്നാട അണിയിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story