Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightസംയോജിതമായി...

സംയോജിതമായി പ്രവര്‍ത്തിക്കണം -ജില്ല പഞ്ചായത്ത് പ്രസിഡന്‍റ്​

text_fields
bookmark_border
പത്തനംതിട്ട: സര്‍ക്കാര്‍ നിര്‍ദേശിച്ച പദ്ധതികളുടെ പൂര്‍ത്തീകരണത്തിനായി ത്രിതല പഞ്ചായത്തുകള്‍ സംയോജിതമായി പ്രവര്‍ത്തിക്കണമെന്ന് ജില്ല പഞ്ചായത്ത് പ്രസിഡന്‍റ്​ അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ പറഞ്ഞു. പത്തനംതിട്ട ജില്ല പഞ്ചായത്ത് 2022 -23 വാര്‍ഷിക പദ്ധതി രൂപവത്​കരണ ഗ്രാമസഭ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കാര്‍ഷിക, ആരോഗ്യ, വിദ്യാഭ്യാസ മേഖലകളിലെ സംയോജിത പദ്ധതികള്‍ കൂട്ടായ പ്രവര്‍ത്തനത്തിലൂടെ പൂര്‍ത്തീകരിക്കണം. സംയുക്ത പദ്ധതികളുടെ നിര്‍വഹണവും നേരത്തേ ആരംഭിക്കണം. നിശ്ചയിച്ച പദ്ധതി പൂര്‍ത്തീകരിച്ചായിരിക്കണം ചെലവ് വിനിയോഗിക്കേണ്ടതെന്നും പ്രസിഡന്‍റ്​ പറഞ്ഞു. നിര്‍മല ഗ്രാമം - നിര്‍മല നഗരം-നിര്‍മല ജില്ല എന്ന ലക്ഷ്യം കൈവരിക്കാന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ സംയുക്തമായി പ്രവര്‍ത്തിക്കണം. ഹരിത കര്‍മസേനയെ പുനഃസംഘടിപ്പിച്ച് പ്രവര്‍ത്തനം സജീവമാക്കണം. സമ്പൂര്‍ണ ശുചിത്വ കണ്‍വെന്‍ഷന്‍, ക്രിമിറ്റോറിയം, സോക്ക് ഇറ്റ്, ടേക് എ ബ്രേക്ക് തുടങ്ങിയ പദ്ധതികള്‍ നടപ്പാക്കണം. ശൗചാലയങ്ങള്‍ ഇല്ലാത്ത വീടുകള്‍ കണ്ടെത്താന്‍ സര്‍വേ നടത്തണം. ജില്ലയിലെ കരിമ്പ് കൃഷി പുനരുജ്ജീവിപ്പിക്കുന്നതിനായി കര്‍ഷകരുടെ ഗ്രൂപ് രൂപവത്​കരിക്കും. പ്രസിഡന്‍റ്​ പറഞ്ഞു. വികസനകാര്യ സ്ഥിരംസമിതി ചെയര്‍മാന്‍ ബീന പ്രഭ അധ്യക്ഷതവഹിച്ചു. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്‍റ്​ സാറാ തോമസ്, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരംസമിതി ചെയർമാൻ ആര്‍. അജയകുമാര്‍, ജില്ല പഞ്ചായത്ത് അംഗങ്ങള്‍, ബ്ലോക്ക്- ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റുമാര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ---- പടം: PTL41gramasabha -B ജില്ല പഞ്ചായത്ത് പദ്ധതി രൂപവത്​കരണ ഗ്രാമസഭ പ്രസിഡന്‍റ്​ അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ ഉദ്ഘാടനം ചെയ്യുന്നു -B
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story