Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 May 2022 5:44 AM IST Updated On
date_range 28 May 2022 5:44 AM ISTതിരുവല്ല താലൂക്ക് ആശുപത്രിയില്‍ മോര്‍ച്ചറി നിർമിക്കും
text_fieldsbookmark_border
തിരുവല്ല: താലൂക്ക് ആശുപത്രിയില്‍ നഗരസഭ മോര്‍ച്ചറി നിർമിക്കും. 36 ലക്ഷം രൂപ ചെലവഴിക്കും. മൂന്ന് യൂനിറ്റുകളുള്ള മോര്‍ച്ചറിയില്‍ ഒരേസമയം 12 മൃതദേഹങ്ങള്‍വരെ വെക്കാം. ഒരുയൂനിറ്റില്‍ നാല് മൃതദേഹങ്ങള്‍. ഏതെങ്കിലും സമയത്ത് ഒരു യൂനിറ്റ് പ്രവര്‍ത്തിക്കുന്നില്ലെങ്കില്‍ കൂളിങ് യൂനിറ്റ് മാറ്റുകയോ മറ്റ് ഒരു യൂനിറ്റില്‍ മൃതശരീരം വക്കുകയോ ചെയ്യാം. പോസ്റ്റ്മോര്‍ട്ടത്തിനുള്ള സൗകര്യം ഉണ്ടെങ്കിലും താലൂക്ക് ആശുപത്രിയില്‍ ഇതേവരെ മോര്‍ച്ചറി ഉണ്ടായിരുന്നില്ല. താലൂക്ക് ആശുപത്രിയില്‍ മോര്‍ച്ചറി വേണമെന്നത് വര്‍ഷങ്ങളായ ആവശ്യമായിരുന്നു. ---- വൈദ്യുതി മുടങ്ങും തിരുവല്ല: മണിപ്പുഴ സെക്ഷനിലെ കാര്‍ഗില്‍, പടവിനകം, കോന്തംപാക്കച്ചിറ, പായ്ക്കണ്ടം പ്രദേശങ്ങളില്‍ ശനിയാഴ്ച എട്ടുമുതല്‍ അഞ്ചുവരെ വൈദ്യുതി മുടങ്ങും. -------- വര്‍ണംപൂശി കിഴക്കുംമുറി എസ്.കെ.വി എല്‍.പി.എസ് തിരുവല്ല: മാതൃവിദ്യാലയത്തെ സ്‌നേഹിച്ചവര്‍ കൈകോര്‍ത്തപ്പോള്‍ മനോഹരമായ സ്‌കൂളൊരുങ്ങി. കിഴക്കുംമുറി എസ്.കെ.വി എല്‍.പി.എസാണ് വര്‍ണച്ചായങ്ങള്‍ പൂശി നവാഗതരെ വരവേല്‍ക്കാന്‍ ഒരുങ്ങി. കാടും തോടും മൃഗങ്ങളും പൂക്കളും കലാരൂപങ്ങളും തുടങ്ങി ഓണക്കാലത്തെ അനുസ്മരിപ്പിക്കുന്ന ദൃശ്യങ്ങള്‍വരെ ചുമരുകളില്‍ സ്ഥാനംപിടിച്ചു. പൂര്‍വവിദ്യാര്‍ഥികള്‍ക്കൊപ്പം അധ്യാപകരും പി.ടി.എയും മാനേജുമെന്‍റും കൈകോര്‍ത്താണ് സ്‌കൂള്‍ ഒരുക്കിയെടുത്തത്. ഒരുലക്ഷം രൂപയാണ് ഈ കൂട്ടായ്മ പിരിവിട്ടെടുത്തത്. തിരുമൂലപുരം സ്വദേശി അപ്പുണ്ണിയുടെ നേതൃത്വത്തിലാണ് ചിത്രങ്ങള്‍ വരച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story