Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 May 2022 5:39 AM IST Updated On
date_range 28 May 2022 5:39 AM ISTവനിത-യു.പി വായനമത്സരം ഫലം പ്രഖ്യാപിച്ചു
text_fieldsbookmark_border
പത്തനംതിട്ട: ജില്ല ലൈബ്രറി കൗൺസിൽ സംഘടിപ്പിച്ച വനിത- യു.പി വായന മത്സരങ്ങളുടെ പരീക്ഷഫലം പ്രഖ്യാപിച്ചു. വനിത വിഭാഗത്തിൽ കോന്നി താലൂക്കിലെ കൂടൽ പബ്ലിക് ലൈബ്രറി ആൻഡ് റീഡിങ് റൂമിലെ വി.വി. വിനി ഒന്നാംസ്ഥാനം നേടി. അടൂർ താലൂക്കിലെ കരുവാറ്റ ഇ.വി സ്മാരക ഗ്രന്ഥശാലയിലെ സിന്ധു മാധവൻ രണ്ടാംസ്ഥാനം നേടി. മൂന്നാംസ്ഥാനം റാന്നി താലൂക്കിലെ മുക്കം, ശബരിഗിരി ലൈബ്രറിയിലെ ശ്രീജ ഗോപാൽ. യു.പി വിദ്യാർഥികളുടെ വിഭാഗത്തിൽ കൂരമ്പാല ചിത്രോദയം ഗ്രന്ഥശാലയിലെ മനു വന്ദന ഒന്നാംസ്ഥാനം നേടി. ചെറുകുന്നം ജി. ശിവരാമൻ മെമ്മോറിയൽ ഗ്രന്ഥശാലയിലെ ശ്രീപ്രിയ രണ്ടാംസ്ഥാനം നേടി. മൂന്നാംസ്ഥാനം മങ്ങാരം ഗ്രാമീണ വായനശാലയിലെ ഷിഹാദ് ഷിജു. വിജയികൾക്ക് യഥാക്രമം 3000, 2000, 1000 രൂപ ക്രമത്തിൽ കാഷ് അവാർഡും പ്രശസ്തിപത്രവും സമ്മാനിക്കും. വനിത വായന മത്സരത്തിൽ നാലാംസ്ഥാനം മുതൽ പത്താംസ്ഥാനം വരെ നേടിയവർക്ക് 500 രൂപ കാഷ് അവാർഡും പ്രശസ്തിപത്രവും നൽകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story