Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 May 2022 5:37 AM IST Updated On
date_range 28 May 2022 5:37 AM ISTപിതാവിന്‍റെ മരണത്തിൽ ദുരൂഹത; മകൻ പരാതിനൽകി
text_fieldsbookmark_border
കോന്നി: തണ്ണിത്തോട് മണ്ണീറയിൽ മധ്യവയസ്കനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയെന്ന് ബന്ധുക്കൾ. മണ്ണീറ മാമൂട്ടിൽ സഹദേവനെ (68)കഴിഞ്ഞ 24ന് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. രണ്ടാംദിവസം ഇദ്ദേഹത്തിന്‍റെ സംസ്കാരവും നടന്നു. സംഭവത്തിൽ ദുരൂഹത ആരോപിച്ച് മകൻ സതീഷ് പത്തനംതിട്ട ജില്ല പൊലീസ് മേധാവിക്ക് പരാതി നൽകി. സതീഷിന്‍റെ ജ്യേഷ്ഠനും പിതാവും ഒന്നിച്ചാണ് ഇവിടെ താമസിച്ചിരുന്നത്. മരണം നടക്കുന്നതിന് തൊട്ടുമുമ്പ് ദിവസം ഇവിടെനിന്ന് നിലവിളിയും വഴക്കും കേട്ടതായി അയൽവാസികൾ സതീഷിനെ അറിയിച്ചിരുന്നു. കൊല്ലം ജില്ലയിലെ അഞ്ചലിൽ താമസിക്കുന്ന സതീഷ് ഈ വിവരം തണ്ണിത്തോട് പൊലീസിന് കൈമാറി. പിന്നീട് അച്ഛൻ മരിച്ച വിവരമാണ് താൻ അറിയുന്നതെന്നും പരാതിയിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
