Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 May 2022 5:36 AM IST Updated On
date_range 28 May 2022 5:36 AM ISTഅനീസ അയൂബ്ഖാന് ആദരം
text_fieldsbookmark_border
പന്തളം: ഈ വർഷത്തെ ബിബി.എ പരീക്ഷയിൽ ഒന്നാംറാങ്ക് നേടിയ അനീസ അയൂബ്ഖാനെ യൂത്ത് കോൺഗ്രസ് പന്തളം വെസ്റ്റ് മണ്ഡലം കമ്മിറ്റിയും ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയും ആദരിച്ചു. യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡൻറ് എം.ജി. കണ്ണൻ, ഡി.സി.സി സെക്രട്ടറി അഡ്വ. സി.എൻ. തൃദീപ് എന്നിവർ ഉപഹാരങ്ങൾ നൽകി. യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം സെക്രട്ടറി ജോബി ജോയി അധ്യക്ഷതവഹിച്ചു. മണ്ഡലം പ്രസിഡന്‍റ് വേണുകുമാരൻ നായർ, ബ്ലോക്ക് വൈസ് പ്രസിഡന്‍റ് ജി. അനിൽകുമാർ, ബിജു മങ്ങാരം, നഗരസഭ പാർലമെന്‍ററി പാർട്ടി ലീഡർ കെ.ആർ. വിജയകുമാർ, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്‍റ് സെബിൻ പൂഴിക്കാട്, കെ.എസ്.യു മണ്ഡലം പ്രസിഡന്‍റ് ഗീവർഗീസ് ബൈജു മുക്ടിയിൽ എന്നിവർ സംസാരിച്ചു. ------- ഫോട്ടോ: ബി.ബി.എയ്ക്ക് ഒന്നാംറാങ്ക് നേടിയ അനീസ അയൂബ് ഖാനെ യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡൻറ് എം.ജി. കണ്ണൻ, ഡി.സി.സി സെക്രട്ടറി അഡ്വ. സി.എൻ തൃദീപ് എന്നിവർ ആദരിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
