Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 May 2022 5:36 AM IST Updated On
date_range 28 May 2022 5:36 AM ISTഅടൂരിൽ തെരുവുനായ്ക്കൾ വിലസുന്നു
text_fieldsbookmark_border
അടൂർ: അടൂർ നഗരസഭയിൽ 21, 22 വാർഡുകളിൽ തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമായി. കോട്ടമുകൾ കെ.ഐ.പി കനാൽ പ്രദേശത്ത് മാലിന്യം തള്ളുന്നതുമൂലം ഇവിടെ തെരുവുനായ്ക്കളുടെ ശല്യം ഏറെയാണ്. അടുത്തിടെ ഇവിടെ തെരുവുനായ്ക്കൾ കാൽനടക്കാരെ കടിച്ചിരുന്നു. നായ്ക്കൾ കാരണം കാൽനടക്കാരും ഇരുചക്രവാഹന യാത്രികരുമാണ് ഏറെ വലയുന്നത്. പത്രവിതരണക്കാരും പ്രഭാതസവാരിക്കാരും ആക്രമണം ഭയക്കുന്നു. സ്കൂളുകൾ തുറക്കുന്നതോടെ വിദ്യാർഥികളും കഷ്ടപ്പെടും. തെരുവുനായ്ക്കളെ പുനരധിവസിപ്പിക്കാൻ നഗരസഭ അധികൃതർ ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ല. ------ PTL ADR Street dog അടൂർ കോട്ടമുകൾ കനാൽ പരിസരത്ത് തമ്പടിച്ച തെരുവുനായ്ക്കൾ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
