Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 May 2022 5:35 AM IST Updated On
date_range 28 May 2022 5:35 AM ISTപത്തനംതിട്ടയിലെ മേൽപാലം: ഭാര പരിശോധന ഇന്ന് പൂർത്തിയാകും
text_fieldsbookmark_border
പത്തനംതിട്ട: നഗരത്തിൽ അബാൻ മേൽപാല നിർമാണത്തിന്‍റെ പൈലിങ്ങിന് ശേഷം ഭാരപരിശോധന ശനിയാഴ്ച അവസാനിക്കും. ആറ് മീറ്റർ ഉയരത്തിൽ നാലുവശവും മണൽ ചാക്ക് അടുക്കി അതിനുള്ളിൽ മണൽ നിറച്ചാണ് ഭാര പരിശോധന. 300 ടൺ കയറ്റാനുള്ള ശേഷിയാണ് പൈലിങ്ങിനുള്ളത്. 450 മുതൽ 500 ടൺ വരെ കയറ്റിയാണ് പരിശോധന. അധിക ടൺ കയറ്റുമ്പോഴുള്ള വ്യത്യാസവും പരിശോധിക്കും. ഒരു പൈലിങ്ങിന്‍റെ പരിശോധന മാത്രമാണ് ഇപ്പോൾ നടക്കുന്നത്. മേൽപാലത്തിന് മൊത്തം 90 പൈലിങ്ങാണുള്ളത്. ആകെ മൂന്ന് പൈലിങ്ങുകളുടെ ഭാരപരിശോധന മാത്രമേ വേണ്ടിവരുകയുള്ളൂവെന്ന് എൻജിനീയറിങ് വിഭാഗം പറഞ്ഞു. ഇതോടെ ബലം സംബന്ധിച്ച് അറിയാൻ കഴിയും. കേരള റോഡ് ഫണ്ട് ബോർഡ് എൻജിനീയർമാർ നേതൃത്വം നൽകും. പുതിയ ബസ്സ്റ്റാൻഡിൽ കെ.എസ്.ആർ.ടി.സി ബസ് കയറിവരുന്ന ഭാഗം വരെ ഇപ്പോൾ 14 പൈലിങ് പൂർത്തിയായിട്ടുണ്ട്. ബാക്കി ഭാഗങ്ങളിൽ പണികൾ പുരോഗമിക്കുന്നു. ഒന്നര വർഷംകൊണ്ട് നിർമാണം പൂർത്തിയാക്കാനാണ് തീരുമാനം. പുതിയ ബസ്സ്റ്റാൻഡിന്റെ വടക്ക് ഭാഗത്തെ പെട്രോൾ പമ്പ് മുതൽ മുത്തൂറ്റ് ആശുപത്രി ഭാഗം വരെ എത്തുന്നതാണ് അബാൻ മേൽപാലം. മേൽപാലത്തിന്‍റെ ഇരുവശത്തുമായി വാഹനങ്ങൾക്ക് കടന്നുപോകാൻ അപ്രോച്ച് റോഡും നിർമിക്കും. അപ്രോച്ച് റോഡിന്‍റെ സ്ഥലമെടുപ്പ് തർക്കത്തിലാണ്. മേൽപാലം തുടങ്ങുന്ന ഭാഗത്ത് സ്വകാര്യ വ്യക്തിയുടെ കടയിൽ അടയാളക്കല്ല് സ്ഥാപിക്കാൻ ശ്രമിച്ചത് പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. കൂടാതെ ഇവിടെ ഉടമസ്ഥരുടെ സമ്മതം ഇല്ലാതെ വയലിൽ കല്ല് സ്ഥാപിച്ചിരുന്നു. - ---------- photo... mail..... പത്തനംതിട്ട അബാൻ മേൽപാലത്തിന്‍റെ പൈലിങ് ജോലികൾ നടക്കുന്നു

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story