Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightജില്ലയിൽ കൂടുതൽ സഹകരണ...

ജില്ലയിൽ കൂടുതൽ സഹകരണ ബാങ്കുകൾ തകർച്ചയിലേക്ക്

text_fields
bookmark_border
ചെറുകോൽ സഹകരണ ബാങ്കും സാമ്പത്തിക പ്രതിസന്ധിയിൽ പത്തനംതിട്ട: ജില്ലയിൽ നിക്ഷേപം തിരിച്ചുനൽകാനാകാതെ കൂടുതൽ സഹകരണ ബാങ്കുകൾ തകർച്ചയിലേക്ക്​. വർഷങ്ങളായി സി.പി.എം നിയന്ത്രണത്തിലുള്ള​ ചെറുകോൽ സഹകരണബാങ്കും ഏറ്റവും അവസാനം വലിയ സാമ്പത്തിക പ്രതിസന്ധിയിലെന്ന്​​ വെളിവായി​. മൈലപ്ര സഹകരണബാങ്ക്​ തകർന്ന്​ ദിവസങ്ങൾ കഴിയു​മ്പോഴാണ്​ ചെറുകോലിലും സമാന ​പ്രതിസന്ധി​. ജില്ലയിൽ വരും ദിവസങ്ങളിൽ കൂടുതൽ സഹകരണ ബാങ്കുകളുടെ നഷ്ടകണക്കുകൾ പുറത്തുവരുമെന്നാണ്​ സൂചനകൾ​. ഇതിനകം സീത​ത്തോട്​, കോന്നി, കുമ്പളാംപൊയ്ക, ചന്ദനപ്പള്ളി, മൈലപ്ര തുടങ്ങി നിരവധി സഹകരണ ബാങ്കുകളാണ്​ ജില്ലയിൽ പൊളിഞ്ഞത്​. ഇവിടെനിന്ന്​ ഇതുവരെ ആർക്കും പണം തിരികെ കൊടുത്തിട്ടില്ല. പണംചോദിച്ച്​ നിക്ഷേപകർ കയറിയിറങ്ങുകയാണ്​​​​. പരിഭ്രാന്തരായ നിക്ഷേപകർ ജില്ലയുടെ​ വിവിധ ഭാഗങ്ങളിലെ സഹകരണ ബാങ്കുകളിൽ പണം പിൻവലിക്കാൻ തിരക്ക്​ കൂട്ടുന്നു. നിക്ഷേപം കൂട്ടത്തോടെ പിൻവലിക്കാൻ ഇടപാടു​കാർ എത്തുന്നത്​ സഹകരണ ബാങ്കുകളെ കൂട്ട കുഴപ്പത്തിലേക്ക്​ തള്ളിവിടുകയുമാണ്​. മൈലപ്ര ബാങ്കിൽ നിക്ഷേപകർ തുടർച്ചയായി കയറിയിറങ്ങുകയാണ്​. ലക്ഷങ്ങൾ നിക്ഷേപിച്ചവർക്ക്​ ദൈനംദിന ആവശ്യത്തിനു​പോലും പണം ഇല്ലാതെ നരകിക്കുകയാണ്​. നിക്ഷേപകരെ ഭയന്ന് ​ഇപ്പോൾ ബാങ്ക്​ തുറക്കുന്നതും ഇല്ല. അഴിമതിയിൽ പ്രതിഷേധിച്ച്​ ബി.ജെ.പി ​പഞ്ചായത്ത്​ കമ്മിറ്റി നേതൃത്വത്തിൽ പഞ്ചായത്തിൽ വെള്ളിയാഴ്ച ഹർത്താലും നടന്നു. വർഷങ്ങളായി സി.പി.എം ഭരണത്തിലെ സഹകരണ ബാങ്കുകളാണ് ഇതെല്ലാം. അഴിമതിക്കാരെ സംരക്ഷിക്കുന്ന നിലപാടാണ്​ സി.പി.എം നേതൃത്വം സ്വീകരിക്കുന്നതെന്ന ആക്ഷേപവും ഉയരുന്നുണ്ട്​. ---- നേതാക്കളെ ഭയം; ഓഡിറ്റ്​ വിഭാഗം മിണ്ടുന്നില്ല പത്തനംതിട്ട നഗരത്തിന്‍റെ സമീപ പഞ്ചായത്തുകളിൽ പ്രവർത്തിക്കുന്ന ചില ബാങ്കുകളിലും പ്രതിസന്ധിയുള്ളയായി ഓഡിറ്റ്​ വിഭാഗത്തിലെ ജീവനക്കാർ തന്നെ പറയുന്നു. നേതാക്കളെ ഭയന്ന്​ ഓഡിറ്റ്​ വിഭാഗം വിവരങ്ങൾ പുറത്തുപറയുന്നില്ല. പാർട്ടി അനുകൂലികൾക്കും നേതാക്കളുടെ ബിനാമികൾക്കും വലിയ തുകകളാണ്​ പല ബാങ്കുകളും വായ്​പ നൽകിയത്​. ഇതൊന്നും തിരിച്ചടക്കുന്ന കാര്യത്തിൽ ഉറപ്പില്ല. സി.പി.എമ്മുമായി ബന്ധപ്പെട്ട മുഴുവൻ പരിപാടികൾക്കും വലിയ തുകയാണ് പാർട്ടി നിയന്ത്രണത്തിലെ ഓരോ ബാങ്കുകളും​ സംഭാവനയായി നൽകുന്നത്​. --------- സ്ഥിതി മെച്ചപ്പെട്ടാൽ പണം നൽകാമെന്ന്​​​ ചെറുകോൽ ബാങ്ക് പത്തനംതിട്ട: തൽക്കാലം നിക്ഷേപത്തുക മടക്കി നൽകാൻ സാധിക്കില്ല എന്നുകാണിച്ച്​​ ചെറുകോൽ സഹകരണ ബാങ്ക് നിക്ഷേപകർക്ക്​​ കത്തയച്ചുതുടങ്ങി. സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടാൽ പണം തിരികെ നൽകാമെന്നും കത്തിലുണ്ട്​. ബാങ്കിൽ സാമ്പത്തികമാന്ദ്യം സംഭവിച്ചതായി കത്തിൽ പറയുന്നു. വായ്പ ഇനത്തിൽ വലിയ തുക കിട്ടാനുണ്ടെന്നാണ്​ പറയുന്നത്​. ബാങ്കിന്‍റെ പ്രവർത്തനങ്ങൾ മെച്ചപ്പെട്ടുവരുന്നതിനും കുടിശ്ശിക തിരിച്ചുകിട്ടുന്നതിനും സമയം എടുക്കുമെന്നതിനാൽ നിക്ഷേപിച്ച പണം ഇപ്പോൾ മടക്കിനൽകാൻ കഴിയില്ലെന്നാണു ബാങ്കിന്‍റെ കത്തിൽ പറയുന്നത്. മികച്ച രീതിയിൽ പ്രവർത്തിച്ചിരുന്ന ബാങ്ക് ആവശ്യക്കാർക്ക്​ കാർഷിക, കാർഷികേതര വായ്പകൾ നൽകിയിരുന്നു. എന്നാൽ, നിലവിൽ ഇതെല്ലാം മുടങ്ങി. ജീവനക്കാർ വിരമിച്ചതോടെ ബാങ്കിന്‍റെ പ്രവർത്തനവും അവതാളത്തിലായി. ബാങ്കിന്‍റെ വളം ഡിപ്പോ, നീതി സ്റ്റോർ ഇതെല്ലാം നേരത്തേ നിർത്തി. ഇതോടെ പൊതുയോഗം വിളിച്ചുചേർക്കണമെന്ന ആവശ്യം ഉന്നയിച്ച് സഹകാരികൾ രംഗത്തുവന്നു​. ഭരണസമിതിക്ക്​ കത്തും നൽകിയിട്ടുണ്ട്. വായ്പ നൽകിയ ഇനത്തിൽ വലിയ തുക തിരിച്ചുകിട്ടാനുണ്ട്​. ആ​രും തിരിച്ചടക്കുന്നില്ല. പണം തിരികെവേണമെന്ന ആവശ്യവുമായി ഒട്ടേറെപ്പേരാണ്​ ബാങ്കിലേക്ക് എത്തുന്നത്. ലക്ഷങ്ങൾ നിക്ഷേപിച്ചവർ വരെയുണ്ട്​. ബാങ്ക് പ്രവർത്തിക്കുന്ന ഇരുനില കെട്ടിടവും ആറേകാൽ സെന്‍റ്​ ഭൂമിയും മാത്രമാണ്​ ആസ്തി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story