Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 May 2022 5:47 AM IST Updated On
date_range 27 May 2022 5:47 AM ISTപത്തനംതിട്ടയില്‍ ഭക്ഷ്യപരിശോധന ലാബ് വരും
text_fieldsbookmark_border
പത്തനംതിട്ട: പത്തനംതിട്ടയില്‍ ഭക്ഷ്യസുരക്ഷ വകുപ്പിന്റെ അത്യാധുനിക ജില്ല ഭക്ഷ്യപരിശോധന ലാബ് സ്ഥാപിക്കുമെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ്. നിര്‍മാണം ഉടന്‍ തുടങ്ങും. പത്തനംതിട്ട ടൗണിനടുത്ത് ആനപ്പാറയിലെ 11 സെന്റ് വസ്തുവിലാണ് ലാബ് സജ്ജമാക്കുന്നത്. 3.1 കോടി ചെലവഴിച്ചാണ് മൂന്നുനില ലാബ് സ്ഥാപിക്കുന്നത്. ഈ ലാബ് പ്രവര്‍ത്തനസജ്ജമാകുന്നതോടെ എല്ലാത്തരം ഭക്ഷ്യ സാമ്പിളുകളുടെ പരിശോധനകളും സാധ്യമാകുമെന്നും മന്ത്രി വ്യക്തമാക്കി. അത്യാധുനിക ഹൈ എന്‍ഡ് ഉപകരണങ്ങളാണ് ലാബില്‍ സജ്ജമാക്കുന്നത്. വിവിധ സൂക്ഷ്മാണു -കീടനാശിനി, മൈക്കോടോക്‌സിന്‍ തുടങ്ങിയ അത്യാധുനിക പരിശോധന സംവിധാനങ്ങളുണ്ടാകും. നിലവില്‍ പത്തനംതിട്ടയില്‍ കുടിവെള്ളം പരിശോധിക്കുന്ന ചെറിയൊരു ലാബ് മാത്രമാണുള്ളത്. നിലവില്‍ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നീ മൂന്നു റീജനല്‍ ലാബുകളാണുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story