Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 May 2022 5:47 AM IST Updated On
date_range 27 May 2022 5:47 AM ISTഎന്‍.ജി.ഒ യൂനിയൻ മാര്‍ച്ച്
text_fieldsbookmark_border
പത്തനംതിട്ട: കേരള എന്‍.ജി.ഒ യൂനിയൻെറ നേതൃത്വത്തില്‍ സംസ്ഥാന ജീവനക്കാർ പത്തനംതിട്ടയിൽ മാർച്ചും ധർണയും നടത്തി. കേന്ദ്ര സർക്കാറിൻെറ ജനവിരുദ്ധനയങ്ങൾ തിരുത്തുക, പി.എഫ്.ആർ.ഡി.എ നിയമം പിൻവലിക്കുക, നിർവചിക്കപ്പെട്ട ആനുകൂല്യം ഉറപ്പാക്കുന്ന പെൻഷൻ പദ്ധതി നടപ്പാക്കുക, പങ്കാളിത്ത പെൻഷൻ പുനഃപരിശോധന സമിതി റിപ്പോർട്ടിന്മേൽ തുടർ നടപടികൾ സ്വീകരിക്കുക, വർഗീയതയെ ചെറുക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു മാർച്ച്. കലക്ടറേറ്റ് പരിസരത്തുനിന്ന് ആരംഭിച്ച മാർച്ച് സ്വകാര്യ ബസ്സ്റ്റാൻഡിന് സമീപം സമാപിച്ചു. തുടർന്ന് നടന്ന ധർണ യൂനിയൻ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി.വി. ഏലിയാമ്മ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്‍റ് എസ്. ബിനു അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി ഡി. സുഗതന്‍ സ്വാഗതവും ജില്ല ജോയിന്‍റ് സെക്രട്ടറി ജി. അനീഷ്കുമാര്‍ നന്ദിയും പറഞ്ഞു. -------- പടം: PTL42ngo കേരള എന്‍.ജി.ഒ യൂനിയൻ നേതൃത്വത്തില്‍ സംസ്ഥാന ജീവനക്കാർ പത്തനംതിട്ടയിൽ നടത്തിയ മാർച്ച്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story