Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 May 2022 5:42 AM IST Updated On
date_range 27 May 2022 5:42 AM ISTപത്തനംതിട്ട നഗരത്തില്‍ മുന്നറിയിപ്പില്ലാതെ വൈദ്യുതി മുടക്കം
text_fieldsbookmark_border
പത്തനംതിട്ട: നഗരത്തിലെ പ്രധാന കേന്ദ്രങ്ങളില്‍ മുന്നറിയിപ്പില്ലാതെ വൈദ്യുതി മുടങ്ങിയത് നിരവധി സ്ഥാപനങ്ങളെയും വ്യാപാരികളെയും വലച്ചു. ജനറല്‍ ആശുപത്രി റോഡിലാണ് വ്യാഴാഴ്ച രാവിലെ മുതല്‍ വൈദ്യുതി മുടങ്ങിയത്. മിക്ക ദിവസങ്ങളിലും വൈദ്യുതി തകരാറുള്ള മേഖലയാണിത്. വ്യാഴാഴ്ച രാവിലെ മുതല്‍ അറ്റപ്പണികളെന്ന പേരില്‍ വൈദ്യുതി മുടങ്ങി. മാധ്യമസ്ഥാപനങ്ങള്‍, സ്വകാര്യ ലാബുകള്‍, സര്‍ക്കാര്‍ ഓഫിസുകള്‍, ബാങ്കുകള്‍ എന്നിവ പ്രവര്‍ത്തിക്കുന്ന മേഖലയാണിത്. ഒരു മുന്നറിയിപ്പും അധികൃതര്‍ നല്‍കിയിരുന്നില്ല. ഇടക്ക് വൈദ്യുതി വന്നെങ്കിലും വോള്‍ട്ടേജ് ഉണ്ടായില്ല. തകരാർ കണ്ടുപിടിക്കാനുള്ള ബുദ്ധിമുട്ടുകാരണമാണ് വൈദ്യുതി തടസ്സപ്പെട്ടതെന്നാണ് വിശദീകരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story