Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 May 2022 5:39 AM IST Updated On
date_range 27 May 2022 5:39 AM ISTസീതത്തോട് പഞ്ചായത്തിൽ കമ്പ്യൂട്ടർ അഴിമിയെന്ന്
text_fieldsbookmark_border
പഞ്ചായത്ത് സെക്രട്ടറി ടെൻഡറിൽ വഴിവിട്ട് ഇടപെട്ടതായി ആരോപണം പത്തനംതിട്ട: സീതത്തോട് പഞ്ചായത്തിൽ കമ്പ്യൂട്ടറും അനുബന്ധ ഉപകരണങ്ങളും വാങ്ങിയതിൽ അഴിമതി നടന്നതായി സീതത്തോട് ഐ സോൺ ദ ഐ.ടി സ്റ്റോർ ഉടമ രാജേഷ് കെ. നായർ വാർത്തസമ്മേളനത്തിൽ ആരോപിച്ചു. പഞ്ചായത്ത് സെക്രട്ടറി ടെൻഡറിൽ വഴിവിട്ട് ഇടപെടുകയും ഇതുസംബന്ധിച്ച് പരാതി നൽകിയപ്പോൾ വ്യാജ രേഖകൾ ചമച്ച് കരാറിനെ സാധൂകരിക്കാൻ ശ്രമിക്കുകയും ചെയ്തു. പഞ്ചായത്ത് ഡയറക്ടർ, ഡെപ്യൂട്ടി ഡയറക്ടർ, വിജിലൻസ് ഡിവൈ.എസ്.പി എന്നിവിടങ്ങളിൽ അഴിമതി സംബന്ധിച്ച് പരാതി നൽകിയിട്ടും നടപടി ഉണ്ടായില്ല. അഴിമതി നടത്തിയ ഉദ്യോഗസ്ഥനെ സംരക്ഷിക്കാനാണ് ശ്രമം. സെക്രട്ടറി ഈ മാസം 31ന് ജോലിയിൽനിന്ന് വിരമിക്കുന്നതുവരെ അന്വേഷണം മന്ദഗതിയിലാക്കാൻ ഉന്നത ഇടപെടൽ നടക്കുന്നുണ്ട്. നീതി ലഭിക്കാത്തതിൽ പ്രതിഷേധിച്ച് പത്തനംതിട്ട ഡി.ഡി.പി ഓഫിസിന് മുന്നിൽ വ്യാഴാഴ്ച മുതൽ കണ്ണുകൾ മൂടക്കെട്ടി സത്യഗ്രഹ സമരം ആരംഭിച്ചതായും രാജേഷ് പറഞ്ഞു. താൻ 41,000 രൂപ രേഖപ്പെടുത്തിയ അതേ ഡെസ്ക്ടോപ് കമ്പ്യൂട്ടർ 52,500 രൂപ വിലയിൽ ഓർഡർ കൊടുത്തു. ടെൻഡർ നോട്ടീസ് പ്രകാരം ലേസർ പ്രിന്‍റർ, എ ത്രീ ലേസർ കോപ്പിയർ എന്നിവ വാങ്ങേണ്ടതിന് പകരം ഇങ്ക് ടാങ്ക് പ്രിന്‍റർ, എ ത്രി ഇങ്ക് ടാങ്ക് കോപ്പിയർ എന്നിവക്ക് ഉയർന്ന നിരക്കിൽ ഓർഡർ നൽകി. ടെൻഡർ നോട്ടീസ് പ്രകാരം എ ത്രീ ഷീറ്റ് ഫെഡ് സ്കാനർ വാങ്ങേണ്ടതിന് പകരം ഉപയോഗമില്ലാത്ത എ ഫോർ ഷീറ്റ് ഫെഡ് സ്കാനർ ഉയർന്ന നിരക്കിൽ വാങ്ങി. ടെൻഡറിൻമേൽ സാങ്കേതിക നിർദേശങ്ങൾ നൽകേണ്ട ഇൻഫർമേഷൻ കേരള മിഷനുമായി കത്തിടപാടുകളോ ചർച്ചകളോ നടന്നിട്ടില്ലെന്ന് വിവരാവകാശ രേഖകളിൽനിന്ന് വ്യക്തമാകുന്നതായും രാജേഷ് കെ. നായർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story