Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 May 2022 5:33 AM IST Updated On
date_range 27 May 2022 5:33 AM ISTകാട്ടുപന്നി പ്രതികരണം
text_fieldsbookmark_border
വിവേകപൂർണ നടപടികളുണ്ടാവണം അക്രമകാരികളായ പന്നികളെ വെടിവെക്കാൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റുമാർക്ക് അധികാരം നൽകുന്നതിൽ തെറ്റില്ല. അവർക്ക് ഇക്കാര്യത്തിൽ വനംവകുപ്പ് വ്യവസ്ഥാപിത നിർദേശങ്ങളും ബോധവത്കരണവും നടത്തണം. പഞ്ചായത്ത് അംഗങ്ങൾക്ക് ഈ അധികാരം നൽകുന്നത് സുതാര്യമായ പ്രവർത്തനത്തിന് തടസ്സമാകും. കേരള വന്യജീവി സംരക്ഷണ നിയമത്തിൽ മനുഷ്യരക്ഷക്കായി അക്രമകാരികളായ മൃഗങ്ങളെ വെടിവെച്ചുകൊല്ലാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് നൽകുന്ന അധികാരം നാളിതുവരെ നടപ്പാക്കാതെ കാലതാമസം വരുത്തിയത് അനാസ്ഥയാണ്. ജനങ്ങളുടെ സ്വത്തിനും ജീവനും പ്രഥമ പരിഗണന നൽകുകതന്നെ വേണം. സുരക്ഷിതമായി കൃഷി ചെയ്യാനുള്ള സാഹചര്യം കർഷകനുണ്ടാകണം. ഒരേ ഇനം മൃഗങ്ങൾ ക്രമാതീതമായി പെറ്റ് പെരുകുമ്പോൾ അവ നിയന്ത്രിക്കപ്പെടണം. കാട്ടുപന്നികളെ പിടികൂടി അവയുടെ മാംസം സംസ്കരണം ചെയ്തു വിപണിയിലെത്തിക്കാൻ സർക്കാർ ഏജൻസികൾ തയാറാകണം. എന്നിരുന്നാലും അവശിഷ്ട വനവും വന്യജീവികളും സംരക്ഷിക്കപ്പെടേണ്ടതിന്റെ ആവശ്യകത മറന്നുകളയരുത്. വന മേഖലയിലേക്കുള്ള അനാവശ്യ കടന്നുകയറ്റവും യാത്രയും കർശനമായി നിയന്ത്രിക്കണം. പരിഷ്കാരിയും സംസ്കാരസമ്പന്നനുമായ മനുഷ്യൻ ഇക്കാര്യത്തിൽ മൃഗങ്ങളെ മാത്രം പഴിക്കാതെ വിവേകത്തോടെ ചിന്തിക്കുകയും ഉചിതമായ നടപടികൾക്ക് സർക്കാർ തയാറാവുകയും ചെയ്യണം. * ഫാ. ബെൻസി മാത്യു കിഴക്കേതിൽ ---------- ഫോട്ടോ:.*ഫാ. ബെൻസി മാത്യു*
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
