Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 May 2022 5:32 AM IST Updated On
date_range 27 May 2022 5:32 AM ISTകാട്ടുപന്നി പാക്കേജ് ഐറ്റം
text_fieldsbookmark_border
story *കര്‍ഷകര്‍ക്ക് ഭയം കര്‍ഷകര്‍ ഇന്ന് കൃഷിയിറക്കുന്നത് കൂട്ടമായെത്തി കൃഷി താറുമാറാക്കുന്ന കാട്ടുപന്നികളെ പേടിച്ചാണ്. ഉയര്‍ന്ന പ്രത്യുല്‍പാദന ശേഷിയും ശത്രുമൃഗങ്ങളുടെ എണ്ണത്തിലുണ്ടായ കുറവുമാണ് കാട്ടുപന്നികളുടെ എണ്ണം വളരെയധികം വര്‍ധിച്ചത്. കാട്ടുപന്നികള്‍ അവയുടെ തേറ്റ ഉപയോഗിച്ച് വിളകള്‍ പിഴുതെടുത്ത് ചവിട്ടി നശിപ്പിക്കുകയും തിന്ന് നാശമുണ്ടാക്കുകയും ചെയ്യുന്നത് മൂലം കര്‍ഷകര്‍ക്ക് വന്‍ സാമ്പത്തിക നഷ്ടമുണ്ടാകുന്നു. വനപ്രദേശങ്ങളോട് ചേര്‍ന്ന് നില്‍ക്കുന്ന പ്രദേശങ്ങളില്‍ ഇവയുടെ ആക്രമണം രൂക്ഷമാണ്. ഇവയെ അകറ്റി നിര്‍ത്താനുള്ള പലവിധ മാര്‍ഗങ്ങള്‍ പരീക്ഷിച്ച് പരാജയപ്പെട്ട കര്‍ഷകര്‍ കൃഷിതന്നെ ഉപേക്ഷിക്കുന്ന നിലയിലെത്തി. ````````` ക്ഷുദ്രജീവി പ്രഖ്യാപനം: കേരളത്തോട് ചിറ്റമ്മ നയം കര്‍ണാടക, ഉത്തരാഖണ്ഡ്, ബിഹാര്‍, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളില്‍ കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിച്ചിട്ടുണ്ട്. ഇതില്‍ പല സംസ്ഥാനങ്ങളിലും കടുവ സങ്കേതങ്ങളുമുണ്ട്. കേരളത്തിലാകട്ടെ കാട്ടുപന്നിയെ കൊന്നാല്‍ കടുവയുടെയും പുലിയുടെയും തീറ്റ മുടങ്ങുമെന്നുമാണ് പറയുന്നത്. നാട്ടിലാണ് കാട്ടുപന്നികൾ നാശം വിതക്കുന്നത്. നാട്ടിലിറങ്ങുന്ന കാട്ടുപന്നിയെ കൊന്നാല്‍ ഉള്‍ക്കാട്ടിലെ മൃഗങ്ങളുടെ ഭക്ഷണം മുട്ടുന്നതെങ്ങനെയെന്ന ചോദ്യം ഉയരുന്നുണ്ട്. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 14ൽ പറയുന്ന ഫെഡറല്‍ തുല്യതാവകാശ നിയമത്തിന് വിരുദ്ധമായാണ് കേരളത്തിൻെറ ആവശ്യം തള്ളിയ കേന്ദ്ര സർക്കാർ നടപടിയെന്ന് ആക്ഷേപമുയരുന്നുണ്ട്. മറ്റ് സംസ്ഥാനങ്ങളിലെ കര്‍ഷകര്‍ക്ക് ദോഷകരായ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കപ്പെട്ട കാട്ടുപന്നിയെ കേരളത്തില്‍ മാത്രം സംരക്ഷിക്കുന്നത് കർഷകരോടുള്ള അനീതിയാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story