Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 May 2022 5:42 AM IST Updated On
date_range 26 May 2022 5:42 AM ISTകൃഷി നഷ്ടപ്പെട്ട നെല്‍കര്‍ഷകര്‍ക്ക് ഉടനടി ആനുകൂല്യം നല്‍കണം -ഡി.സി.സി പ്രസിഡന്‍റ്
text_fieldsbookmark_border
പത്തനംതിട്ട: കര്‍ഷക കോണ്‍ഗ്രസ് ജില്ല കമ്മിറ്റി ഡി.സി.സി പ്രസിഡന്‍റ് പ്രഫ. സതീഷ് കൊച്ചുപറമ്പില്‍ ഉദ്ഘാടനം ചെയ്തു. പ്രകൃതി ക്ഷോഭത്തില്‍ കൃഷി നഷ്ടപ്പെട്ട നെല്‍കര്‍ഷകര്‍ക്ക് ഉടനടി ആനുകൂല്യം നല്‍കണമെന്ന് സതീഷ് കൊച്ചുപറമ്പില്‍ ആവശ്യപ്പെട്ടു. തോടുകളില്‍നിന്ന് നിലങ്ങളിലേക്ക് വെള്ളം കയറുന്ന മടകളുടെ പുനരുദ്ധാരണം ഉടന്‍ നടത്തുക, വന്യമൃഗങ്ങളുടെ ശല്യം മുഖേന കൃഷിനാശം സംഭവിച്ച കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കുക, കടമെടുത്ത് കൃഷിചെയ്ത കടക്കെണിയിലായ കര്‍ഷകര്‍ക്ക് സഹായം നല്‍കുക, നിത്യോപയോഗ സാധനങ്ങളുടെ വില നിയന്ത്രിക്കുക എന്നീ ആവശ്യങ്ങള്‍ സര്‍ക്കാറിന്‍റെ ശ്രദ്ധയില്‍ കൊണ്ടുവരുവാന്‍ തീരുമാനിച്ചു. ജില്ല പ്രസിഡന്‍റ് എം.കെ. പുരുഷോത്തമന്‍ അധ്യക്ഷതവഹിച്ചു. കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന ഉപാധ്യക്ഷന്‍ അഡ്വ. സുരേഷ് കോശി മുഖ്യപ്രഭാഷണം നടത്തി. മലയാലപ്പുഴ വിശ്വംഭരന്‍, ജോജി ഇടക്കുന്നില്‍, ടി.എന്‍. രാജശേഖരന്‍പിള്ള, സതീഷ് പഴകുളം, സലിം പെരുനാട്, നജീര്‍ പന്തളം, വല്ലാറ്റൂര്‍ വാസുദേവന്‍, എം.ആര്‍. ഗോപകുമാര്‍, അബ്ദുൽ കലാം ആസാദ് എന്നിവര്‍ സംസാരിച്ചു. ഫോട്ടോ അടിക്കുറുപ്പ്: PTL44karshaka cong കര്‍ഷക കോണ്‍ഗ്രസ് ജില്ല കമ്മിറ്റി ഡി.സി.സി പ്രസിഡന്‍റ് പ്രഫ. സതീഷ് കൊച്ചുപറമ്പില്‍ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story