Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 May 2022 5:40 AM IST Updated On
date_range 26 May 2022 5:40 AM ISTപാചക വാതകത്തിന് അമിത വില ഈടാക്കുന്നതായി പരാതി
text_fieldsbookmark_border
വടശ്ശേരിക്കര: ഭാരത് ഗ്യാസ് ഏജൻസിയിൽനിന്ന് എടുക്കുന്ന സിലിണ്ടറിന് അമിതവില ഈടാക്കുന്നതായി പരാതി. ദിവസവും രാവിലെ പത്തിന് സിലിണ്ടറുമായി ഏജൻസിയുടെ വാഹനം വടശ്ശേരിക്കര ബംഗ്ലാവ് കടവ് പാലത്തിനു സമീപമുള്ള വലിയകുളം റോഡിൽ എത്തും. സിലിണ്ടർ ബുക്ക് ചെയ്തവർക്ക് അവിടെ നിന്നുമാണ് സിലിണ്ടർ വിതരണം ചെയ്യുന്നത്. ബിൽ നൽകാറില്ലെന്നും വ്യാപക പരാതി ഉയരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ ഗാർഹിക സിലിണ്ടറിന് 1021 രൂപയായിരുന്നു വില. എന്നാൽ, 1030 രൂപയാണ് ഏജൻസി ഈടാക്കിയതെന്ന് ഉപഭോക്താക്കൾ പറയുന്നു. മൊബൈൽ ഫോണുമായി സിലിണ്ടർ ബുക്കിങ് ബന്ധിപ്പിച്ചിട്ടുള്ളവർക്ക് കൃത്യമായ ബിൽ സന്ദേശമായി ലഭിക്കാറുണ്ട്. എന്നാൽ, ഏജൻസി ജീവനക്കാർ പറയുന്ന വിലയാണ് ഉപഭോക്താക്കൾ നൽകേണ്ടിവരുന്നത്. ഒരു സിലിണ്ടർ വിൽക്കുമ്പോൾ അമിതലാഭം ഒമ്പതു രൂപ. അതേസമയം, കൃത്യമായി ബിൽ തുക നൽകുന്നവരോട് ഇവർ പ്രതികരിക്കാറില്ല. എത്രയാണ് ബിൽ എന്ന് ചോദിച്ചാൽ 1030 എന്ന് മറുപടി. നാല് കിലോമീറ്റർ ചുറ്റളവിൽ സൗജന്യസേവനം ലഭ്യമാക്കണമെന്ന നിബന്ധന നിലനിൽക്കെയാണ് ഇത്തരത്തിൽ അമിത വില ഈടാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story