Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightകോഴഞ്ചേരിയിൽ...

കോഴഞ്ചേരിയിൽ ഹരിതകർമസേന പ്രവർത്തകർക്ക്​ ആദരം

text_fields
bookmark_border
കോഴഞ്ചേരി: ശുചിത്വ പരിപാലന രംഗത്ത് മികവാർന്ന പ്രവർത്തനം നടത്തിവരുന്ന കോഴഞ്ചേരി ഗ്രാമപഞ്ചായത്തിലെ ഹരിതകർമസേന പ്രവർത്തകരെ ഗ്രാമപഞ്ചായത്ത് ആദരിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ്​ മിനി സുരേഷിന്‍റെ അധ്യക്ഷതയിൽ ചേർന്ന അനുമോദന യോഗം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്​ ജിജി വർഗീസ് ജോൺ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്തിലെ 28 ഹരിതകർമസേന അംഗങ്ങൾക്കും അനുമോദനഫലകം വിതരണംചെയ്തു. ശുചീകരണത്തിൽ ഗ്രാമപഞ്ചായത്തിനു സംസ്ഥാനതലത്തിൽ മെച്ചപ്പെട്ട റാങ്ക് കരസ്ഥമാക്കുവാൻ ഹരിതകർമ സേനയുടെ പ്രവർത്തനം സാധിച്ചിട്ടുണ്ടെന്ന്​ ഗ്രാമപഞ്ചായത്ത്​ പ്രസിഡന്‍റ്​ പറഞ്ഞു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ സുനിത ഫിലിപ് അനുമോദന സന്ദേശം നൽകി. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ റോയി ഫിലിപ്, സുമിത ഉദയകുമാർ, മെംബർമാരായ ടി.ടി. വാസു, ബിജോ പി.മാത്യു, സി.എം. മേരിക്കുട്ടി , സാലി ഫിലിപ് , ഗീതു മുരളി പഞ്ചായത്ത് സെക്രട്ടറി ഷാജി എ.തമ്പി, അസി. സെക്രട്ടറി എസ്​.കെ. സുനിൽകുമാർ എന്നിവർ സംസാരിച്ചു. പടം: PTL47haritha sena കോഴഞ്ചേരിയിൽ ഗ്രാമപഞ്ചായത്തിന്‍റെ ആദരം ഏറ്റുവാങ്ങിയ ഹരിതകർമസേന പ്രവർത്തകർ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story