Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightപന്നിയിടിച്ച് സ്കൂട്ടർ...

പന്നിയിടിച്ച് സ്കൂട്ടർ യാത്രികന് പരിക്ക്

text_fields
bookmark_border
നാരങ്ങാനം: സ്കൂട്ടറിൽ പന്നിയിടിച്ച് യാത്രക്കാരന് പരിക്കേറ്റു. നാരങ്ങാനം മഠത്തുംപടി കീഴേത്ത് എ.കെ. രാജീവ് കുമാറിനാണ് പന്നിയുടെ ആക്രമണത്തിൽ പരിക്കേറ്റത്. ലോട്ടറി കച്ചവടക്കാരനായ രാജീവ് രാത്രി ഒമ്പതരയോടെ വീട്ടിലേക്ക് മടങ്ങുമ്പോൾ ചന്തുരത്തിൽ ജങ്​ഷന് സമീപത്തെ റബർ തോട്ടത്തിൽനിന്ന്​ വാഹനത്തിനുനേരെ പാഞ്ഞെത്തി ഇടിക്കുകയായിരുന്നു. ശരീരമാസകലം പരിക്കേറ്റ ഇയാളെ കോഴഞ്ചേരി ജില്ല ആശുപതിയിൽ എത്തിച്ച് ചികിത്സ നൽകി. നാരങ്ങാനത്തും പരിസരത്തും പന്നിശല്യം വീണ്ടും രൂക്ഷമായിരിക്കുകയാണ്. വ്യാപകമായി കൃഷി നാശവും സംഭവിക്കുന്നതിനാൽ പലരും കൃഷി ഉപേക്ഷിക്കുകയാണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story