Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 May 2022 5:39 AM IST Updated On
date_range 25 May 2022 5:39 AM ISTജനപ്രതിനിധി ശാസ്ത്രജ്ഞ സംഗമവും ഏകദിന ശിൽപശാലയും
text_fieldsbookmark_border
മല്ലപ്പള്ളി: കാർഷിക മേഖലയുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് ജില്ല കൃഷി വിജ്ഞാന കേന്ദ്രം മല്ലപ്പള്ളി ബ്ലോക്ക് അടിസ്ഥാനമാക്കി ജനപ്രതിനിധി ശാസ്ത്രസംഗമം സംഘടിപ്പിക്കും. വ്യാഴാഴ്ച ജില്ല കൃഷിവിജ്ഞാന കേന്ദ്രത്തിൽ നടത്തുന്ന പരിപാടിയിൽ മല്ലപ്പള്ളി ബ്ലോക്കിലെ ജനപ്രതിനിധികളും കെ.വി.കെയിലെ ശാസ്ത്രജ്ഞരും പങ്കെടുക്കും. ബ്ലോക്കിലെ വിവിധ പഞ്ചായത്തുകളിലെ കാർഷിക പ്രശ്നങ്ങളും കർഷകരുടെ വെല്ലുവിളികളും വികസന സാധ്യതകളെയും കുറിച്ച് ജനപ്രതിനിധികളുമായി ചർച്ചചെയ്ത് അനുയോജ്യമായ പദ്ധതികൾ അതത് പഞ്ചായത്തുകളുമായി സഹകരിച്ച് ആവിഷ്കരിക്കുക എന്നതാണ് ഏകദിന ശിൽപശാലയുടെ പ്രധാന ലക്ഷ്യം. ഉദ്ഘാടനം മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ബിന്ദു ചന്ദ്രമോഹൻ നിർവഹിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story