Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightപന്തളം ഉപജില്ലയിൽ...

പന്തളം ഉപജില്ലയിൽ പ്രവേശനോത്സവം ഹരിതചട്ടം പാലിച്ച്

text_fields
bookmark_border
പന്തളം ഉപജില്ലയിൽ പ്രവേശനോത്സവം ഹരിതചട്ടം പാലിച്ച്
cancel
പന്തളം: ഉപജില്ലയിൽ ഹരിതചട്ടം പാലിച്ച് പ്രവേശനോത്സവം നടത്താൻ പ്രഥമാധ്യാപകരുടെ യോഗത്തിൽ തീരുമാനിച്ചു. ഇക്കുറി എല്ലാ സ്‌കൂളുകളിലും കിച്ചൻ ഗാർഡൻ ആരംഭിക്കും. സ്‌കൂളും പരിസരം വൃത്തിയാക്കൽ, ശുചിമുറി സംവിധാനങ്ങൾ ശുചീകരിക്കൽ, യൂനിഫോം, പഠപുസ്തക വിതരണം, വാക്സിനേഷൻ എന്നിവ ഈമാസം 29നുള്ളിൽ പൂർത്തീകരിക്കും. സ്‌കൂൾ പ്രവേശന നടപടി എല്ലാ വിദ്യാലയങ്ങളിലും സജ്ജമായി. അധ്യാപകരുടെ പരിശീലനവും പൂർത്തിയായി വരുന്നു. പന്തളം ഉപജില്ലയിലെ പഞ്ചായത്തുതല പ്രവേശനോത്സവം പന്തളം തെക്കേക്കര പഞ്ചായത്തിൽ ഗവ. എൽ.പി.എസ് പൊങ്ങലടിയിലും തുമ്പമൺ പഞ്ചായത്തിലേത്​ ഗവ. യു.പി.എസ് തുമ്പമണ്ണിലും നടക്കും. മുനിസിപ്പൽതല പ്രവേശനോത്സവം ഗവ. യു.പി.എസ് മങ്ങാരത്തും ബ്ലോക്ക്തലത്തിലേത് ഗവ. യു.പി.എസ് പന്തളത്തുമാണ് നടക്കുക. എല്ലാ സ്കൂളുകളുടെയും ചടങ്ങുകളിൽ രാഷ്ട്രീയ സാമൂഹിക അക്കാദമിക രംഗത്തെ ഉന്നത വ്യക്തിത്വങ്ങളുടെ സാന്നിധ്യമുണ്ടാകും. പ്രവേശനോത്സവ നടപടി വിലയിരുത്താൻ സ്‌കൂൾ സന്ദർശനങ്ങൾ വരുംദിവസങ്ങളിൽ നടക്കും. പ്രവശനോത്സവത്തോട്​ അനുബന്ധിച്ച്​ എല്ലാ വിദ്യാലയങ്ങളിലും അതത് സ്ക്കൂളി‍ൻെറ മികവി‍ൻെറ പ്രദർശനവുമുണ്ടാകും. യോഗത്തിൽ ഉപജില്ല വിദ്യാഭ്യാസ ഓഫിസറുടെ അധിക ചുമതലയുള്ള സീനിയർ സൂപ്രണ്ട് സൈഫുദ്ദീൻ മുസലിയാർ എം. അധ്യക്ഷതവഹിച്ചു. പന്തളം ഉപജില ബ്ലോക്ക് പ്രോജക്ട് കോഓഡിനേറ്റർ പ്രകാശ്കുമാർ കെ.ജി. ഉദ്‌ഘാടനം ചെയ്തു പ്രഥമാധ്യാപകരായ ബീന കെ.തോമസ്, പ്രസന്നൻ, വർഗീസ് എന്നിവർ സംസാരിച്ചു. എച്ച്.എം ഫോറം കൺവീനർ സാബിറ ബീവി സ്വാഗതവും ജിജി റാണി നന്ദിയും പറഞ്ഞു. ഫോട്ടോ: പന്തളം ഉപജില്ലയിലെ പ്രഥമാധ്യാപകരുടെ യോഗം ബ്ലോക്ക് പ്രോജക്ട് കോഓഡിനേറ്റർ കെ.ജി. പ്രകാശ്കുമാർ ഉദ്‌ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story