Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 May 2022 5:29 AM IST Updated On
date_range 24 May 2022 5:29 AM ISTകോഓപറേറ്റിവ് പെൻഷേനേഴ്സ് അസോ. ധർണ നാളെ
text_fieldsbookmark_border
പത്തനംതിട്ട: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരള കോഓപറേറ്റിവ് സർവിസ് പെൻഷേനേഴ്സ് അസോസിയേഷൻ ജില്ല കമ്മിറ്റി നേതൃത്വത്തിൽ ബുധനാഴ്ച രാവിലെ 11ന് പത്തനംതിട്ട കലക്ടറേറ്റ് പടിക്കലേക്ക് മാർച്ചും ധർണയും നടത്തുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ക്ഷാമബത്ത പുനഃസ്ഥാപിച്ച് സഹകരണ ജീവനക്കാരുടേതിന് തുല്യമാക്കുക, മിനിമം പെൻഷൻ 8000 രൂപയായി വർധിപ്പിക്കുക തുടങ്ങിയവയാണ് ആവശ്യങ്ങൾ. ആന്‍റോ ആന്‍റണി എം.പി ഉദ്ഘാടനം ചെയ്യും. നഗരസഭ ചെയർമാൻ അഡ്വ. ടി. സക്കീർ ഹുസൈൻ, ജില്ല പഞ്ചായത്ത് അംഗം റോബിൻ പീറ്റർ തുടങ്ങിയവർ സംസാരിക്കും. വാർത്തസമ്മേളനത്തിൽ ജില്ല പ്രസിഡന്‍റ് കോതകത്ത് ശശിധരൻ നായർ, സെക്രട്ടറി വി. ഹരികുമാർ എന്നിവർ പങ്കെടുത്തു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story